ADVERTISEMENT

തിരുവനന്തപുരം ∙ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല ഉത്സവത്തോട് അനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകളലൊന്നായ കുത്തിയോട്ട വ്രതാരംഭത്തിന് ഇന്നു തുടക്കം. ഇക്കുറി 743 ബാലന്മാരാണ് കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നത്. രണ്ടാം ഉത്സവ ദിവസമായ ഇന്നലെ ദേവീ ദർശനത്തിനായി അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്.

12 വയസ്സിൽ താഴെയുള്ള ബാലന്മമാരാണ് കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നത്. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ 7 ദിവസങ്ങൾ താമസിച്ച് 1008 നമസ്കാരം ദേവിക്കു മുൻപിൽ പൂർത്തിയാക്കണം എന്നതാണ് അനുഷ്ഠാനം. രാവിലെ പന്തീരടി പൂജകൾക്കു ശേഷം കുത്തിയോട്ട വ്രതത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. 9.20 ന് കുത്തിയോട്ട വ്രതം ആരംഭിക്കും. 

മഹിഷാസുര മർദിനിയുടെ മുറിവേറ്റ ഭടന്മാരായാണ് കുത്തിയോട്ട ബാലന്മാരെ സങ്കൽപിക്കുന്നത്. ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറനോടെ ആറ്റുകാലമ്മയെ വണങ്ങിയ ശേഷം പള്ളിപ്പലകയിൽ 7 വെള്ളിനാണയങ്ങൾ വച്ച് ക്ഷേത്ര മേൽശാന്തിക്ക് ദക്ഷിണ നൽകിയാണ് വ്രതം ആരംഭിക്കുക.

പൊങ്കാല ദിവസം വൈകിട്ട് കിരീടവും ആടയാഭരണങ്ങളും ധരിപ്പിച്ച് ദേവീസന്നിധിയിൽ ബാലന്മാർക്കു ചൂരൽ കുത്തും. മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്തിന് അകമ്പടി സേവിക്കുന്നത് കുത്തിയോട്ട ബാലന്മ‍ാരാണ്. തിരികെ ക്ഷേത്രത്തിലെത്തി ചൂരൽ ഇളക്കുന്നതോടെ വ്രതം അവസാനിക്കും.  ഈ ദിവസങ്ങളിൽ രക്ഷിതാക്കൾക്കും ബന്ധുക്കൾക്കും വ്രതക്കാരെ സന്ദർശിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com