തിരുവനന്തപുരം ∙ എൻജിഒ യൂണിയൻ വജ്രജൂബിലി സമ്മേളനത്തോടനുബന്ധിച്ച് യൂണിവേഴ്സിറ്റി കോളജ് ജംക്‌ഷനിൽ നിന്നു പുത്തരിക്കണ്ടം മൈതാനത്തിലേക്ക് നടക്കുന്ന റാലിയും സമ്മേളനവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ഇന്നു രാവിലെ മുതൽ നഗരത്തിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കും. പരാതികൾക്കും നിർദേശങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പർ: 9497930055, 9497987001,9497987002
ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.