ഒഴിവുകൾ: ∙കാട്ടാക്കട ഉത്തരംകോട് ഇരുവേലി സർക്കാർ ഹൈ സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ്, ഹിന്ദി, ഗണിതം അധ്യാപകരുടെ ഒഴിവുണ്ട്. ഇന്റർവ്യൂ ജൂൺ ഒന്നിന് ഉച്ചയ്ക്ക് 2ന് നടക്കുമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
∙ചല്ലിമുക്ക് താന്നിമൂട് ഗവ ട്രൈബൽ എൽപി സ്കൂളിൽ ഒരു എൽപിഎസ്എയുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രണ്ട് മണിക്ക് നടക്കും.
∙ചെല്ലഞ്ചി ഗവ. എൽപിഎസിൽ ഒരു എൽപിഎസ്ടിഎ യുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഒന്നാം തിയതി 12 മണിക്ക് നടക്കും.
പാറശാല∙പാറശാല ഗവ എച്ച്എസ്എസ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി–2, അറബിക്–1 എന്നീ വിഷയങ്ങൾക്ക് താൽക്കാലിക അധ്യാപകരെ ആവശ്യമുണ്ട്. അഭിമുഖം ജൂൺ 2ന് രാവിലെ 10.30ന്.
പാറശാല∙അയിര ഗവ കെ.വി എച്ച്എസ് സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ്, ഹിന്ദി എന്നീ വിഷയങ്ങൾക്ക് താൽക്കാലിക അധ്യാപകരെ ആവശ്യമുണ്ട്. അഭിമുഖം ജൂൺ ഒന്നിനു ഉച്ചയ്ക്ക് ഒരു മണിക്ക്.
∙കുലശേഖരം ഗവ.യുപിഎസിൽ എൽപിഎസ്ടി താൽക്കാലിക ഒഴിവിലേക്ക് ഇന്ന് ഉച്ചയ്ക്ക് 2 ന് അഭിമുഖം നടക്കും.
താൽക്കാലിക ക്ലാർക്ക്
പള്ളിക്കൽ പഞ്ചായത്തിൽ എൻജിനീയറിങ് വിഭാഗം ഓഫിസിൽ താൽക്കാലിക ക്ലാർക്ക് ഒഴിവുണ്ട്. കംപ്യൂട്ടർ പരിജ്ഞാനവും പ്ലസ് ടു യോഗ്യതയും ഉള്ള 18 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 15ന് മുൻപായി പഞ്ചായത്ത് ഓഫിസിൽ നൽകണം.
ഡ്രൈവർ ഒഴിവ്
കല്ലമ്പലം∙ നാവായിക്കുളം പഞ്ചായത്തിൽ ഹരിത കർമ സേനയുടെ വാഹനം ഓടിക്കുന്നതിന് താൽക്കാലിക അടിസ്ഥാനത്തിൽ ഡ്രൈവറുടെ ഒഴിവുണ്ട്.അഭിമുഖം ജൂൺ 8ന് രാവിലെ 11ന് നടക്കും. ഫോൺ:0470 2692022.
അറിയിപ്പ്
വിമൻ ഫെസിലിറ്റേറ്റർ ഒഴിവ്
നെയ്യാറ്റിൻകര ∙ അതിയന്നൂർ പഞ്ചായത്തിൽ വിമൻ ഫെസിലിറ്റേറ്റർ ഒഴിവുണ്ട്. വിമൻ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമുള്ള വനിതകൾക്ക് അപേക്ഷിക്കാം. 5ന് രാവിലെ പത്തരയ്ക്ക് പഞ്ചായത്ത് ഓഫിസിൽ അഭിമുഖം നടത്തും. വിശദ വിവരങ്ങൾക്ക് ഫോൺ: 8891624520
ചികിത്സാ സഹായത്തിന് അപേക്ഷ ക്ഷണിച്ചു
ആറ്റിങ്ങൽ∙ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചിറയിൻകീഴ് ശാഖയുടെ വിഷ്ണു മനേഷ് മെമ്മോറിയൽ ചാരിറ്റബിൾ ഫണ്ടിൽ നിന്നും കാൻസർ ബാധിതരായ കുട്ടികൾക്ക് ചികിത്സാ സഹായം വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ചിറയിൻകീഴ് വർക്കല താലൂക്കുകളിലെ 18 വയസ്സിൽ താഴെ പ്രായമുള്ള കാൻസർ ബാധിതരായ കുട്ടികൾക്കാണ് ചികിത്സാ സഹായം ലഭിക്കുന്നത്. ആറ്റിങ്ങൽ മാമം പാലമൂടിന് സമീപം പ്രവർത്തിക്കുന്ന ഐഎംഎ ചിറയിൻകീഴ് ശാഖയുടെ ഓഫിസിൽ നിന്നും അപേക്ഷ ഫോം ലഭിക്കും. ചികിത്സാ രേഖകളുടെ പകർപ്പുകൾ സഹിതം ജൂൺ 15 വരെ അപേക്ഷിക്കാം