കേരള : പരീക്ഷാ റജിസ്ട്രേഷൻ : തിരുവനന്തപുരം∙ കേരള സർവകലാശാല ജൂലൈ 12 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ പഞ്ചവത്സര എം.ബി.എ. (ഇന്റഗ്രേറ്റഡ്), 2015 സ്കീം (റഗുലർ & സപ്ലിമെന്ററി പരീക്ഷകളുടെ റജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഹരിതസഭ ഇന്ന്
ആറ്റിങ്ങൽ∙ 0നഗരസഭ സംഘടിപ്പിക്കുന്ന ഹരിതസഭ ഇന്ന് 10 മുതൽ 1 വരെ നഗരസഭ അങ്കണത്തിൽ നടക്കും
അധ്യാപകൻ
കല്ലറ∙ മിതൃമ്മല ഗവ.ഗേൾസ് എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ ഇന്ന് ഉച്ചയ്ക്ക് 2ന് സ്കൂളിൽ നടക്കും.
ആറ്റിങ്ങൽ∙ ഇളമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗം കണക്ക് അധ്യാപകന്റെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 7 ന് 10 ന് നടക്കും