ADVERTISEMENT

വർക്കല∙ വിവാഹത്തലേന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മേൽവെട്ടൂർ കയറ്റാഫീസ് ജംക്‌ഷനു സമീപം നസീബ് മംഗലത്ത് വീട്ടിൽ നസീബ്(23)ആണ് പിടിയിലായത്. കഴിഞ്ഞ 9ന് രാത്രിയാണ് യുവതിയെ പ്രതി  വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയശേഷം രാത്രി  തിരികെ യുവതിയുടെ വീടിനു സമീപത്ത് എത്തിച്ചു കടന്നുകളഞ്ഞത്. 

അടുത്തദിവസം കണ്ണൂർ സ്വദേശിയുമായി യുവതിയുടെ വിവാഹം നടന്നു. വിവാഹശേഷം ഈ സംഭവം യുവതി അറിയിച്ചതോടെ ഭർത്താവ് യുവതിയെ മട്ടന്നൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് വർക്കല പൊലീസിലും പരാതി നൽകി. വർക്കല ഇൻസ്‌പെക്ടർ ജി.ഗോപകുമാർ, എസ്ഐമാരായ ശ്യാം, ശശിധരൻ, ജിഎസ്ഐ. സുനിൽ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com