ADVERTISEMENT

തിരുവനന്തപുരം∙ 2022ലെ ഗോൾഡൻ ഗ്ലോബ് രാജ്യാന്തര പായ്‍വഞ്ചി മത്സരത്തിൽ ഉറപ്പായും പങ്കെടുക്കുമെന്ന് കമാൻഡർ അഭിലാഷ് ടോമി. കഴക്കൂട്ടം സൈനിക സ്കൂളിലെ പൂർവ വിദ്യാർഥികൾ സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇപ്പോഴത്തെ വിദ്യാർഥികളുമായി സംവദിച്ചത്. കഴിഞ്ഞ വർഷത്തെ ഗോൾഡൻ ഗ്ലോബ് മത്സരത്തിനിടെ, ഇന്ത്യൻ മഹാസമുദ്രത്തിൽ കടൽക്ഷോഭത്തിൽ അഭിലാഷ് ടോമിക്ക് പരുക്കേറ്റതിനാൽ യാത്ര പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.

ലക്‌ഷ്യം എന്തായാലും ആത്മാർഥമായി പരിശ്രമിച്ചാൽ നേടിയെടുക്കാമെന്നു തന്റെ ജീവിതാനുഭവങ്ങൾ മുൻ നിർത്തി അദ്ദേഹം കുട്ടികളോടു പറഞ്ഞു. പായ്‌വഞ്ചിയിൽ ലോകം ചുറ്റിയ ഏകാംഗ പര്യടനത്തിന്റെ അനുഭവങ്ങൾ അദ്ദേഹം കുട്ടികളും അധ്യാപകരുമായും പങ്കുവച്ചു. ലോകം ചുറ്റി ആദ്യത്തെ പര്യടനം കഴിഞ്ഞു അഞ്ചാം മാസം തിരിച്ചു മുംബൈയിൽ എത്തിയപ്പോൾ ഇന്ത്യാ ഗേറ്റിൽ രാഷ്‌ട്രപതി സ്വീകരിക്കാനെത്തിയത് ജീവിതത്തിലെ അഭിമാനപൂർണമായ നിമിഷമാണെന്നു അദ്ദേഹം പറഞ്ഞു .

ഇന്ത്യൻ കരയിൽ നിന്നു ഏതാണ്ട് 1,600 നോട്ടിക്കൽ മൈലിനപ്പുറത്താണ് അപകടം സംഭവിച്ചത്. അതിൽ നിന്നെല്ലാം പ്രചോദനം ഉൾക്കൊണ്ടുകൊണ്ടായിരിക്കും 2022ലെ ഗോൾഡൻ ഗ്ലോബ് പര്യടനത്തിൽ പങ്കെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com