ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് പ്രതിസന്ധിക്കിടയിലും ഹെലികോപ്റ്ററുകൾ വാടകയ്ക്ക് എടുക്കാൻ പവൻ ഹംസ് ലിമിറ്റഡിന് സർക്കാർ 1.70 കോടി രൂപ കൈമാറി. എഎസ് 365 ഡൗഫിൻ എൻ ഹെലികോപ്റ്റർ ഉപയോഗിക്കാൻ മാസവാടക ഇനത്തിൽ 1,44,60,000 രൂപ അനുവദിക്കാൻ ഫെബ്രുവരി 24ന് സർക്കാർ അനുമതി നൽകിയിരുന്നു. 18% ജിഎസ്ടി കൂടിയാകുമ്പോൾ തുക 1,70,63,000 രൂപ.

സാമ്പത്തിക പ്രതിസന്ധിക്കിടെ പവൻഹംസ് കമ്പനിയുടെ 10 സീറ്റുള്ള ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നത് രാഷ്ട്രീയ വിവാദമായിരുന്നു. ടെൻഡർ വിളിക്കാതെയായിരുന്നു ഇടപാട്. കുറഞ്ഞനിരക്കു വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് 3 ഇരട്ടി ഉയർന്ന നിരക്കു ചോദിച്ച കമ്പനിയുടെ കോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള തീരുമാനമാണ് വിവാദമായത്. ബെംഗളൂരുവിലെ ചിപ്സൺ ഏവിയേഷൻ ഇതേ തുകയ്ക്ക് 3 ഹെലികോപ്റ്ററുകൾ വാടകയ്ക്കു നൽകാമെന്ന് സമ്മതിച്ചെങ്കിലും സർക്കാർ അംഗീകരിച്ചില്ല.

കേരളം 1.44 കോടിരൂപ പ്രതിമാസ വാടക നൽകി വാടകയ്ക്കെടുക്കുന്ന അതേ സൗകര്യമുള്ള ഹെലികോപ്റ്ററിനു ചത്തീസ്‌ഗഡ് സർക്കാർ നൽകുന്നത് 85 ലക്ഷംരൂപ മാത്രമാണ്. പവൻഹംസിന്റെ ഹെലികോപ്റ്റർ സംസ്ഥാന സർക്കാരിന് മാസത്തിൽ 20 മണിക്കൂർ പറപ്പിക്കാം. അതിലേറെ പറന്നാൽ ഓരോ മണിക്കൂറിനും 75,000 രൂപവീതം നൽകണം. അറ്റകുറ്റപ്പണിയുടെയും ഇന്ധനത്തിന്റെയും ചെലവ് കമ്പനി വഹിക്കും. വിദേശ പരിശീലനം നേടിയ 2 പൈലറ്റുമാരെയാണ് പവർഹംസ് ഒരു ഹെലികോപ്റ്ററിൽ നിയോഗിക്കുന്നത്. ഫ്രഞ്ച് നിർമിതമാണ് ഹെലികോപ്റ്റർ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com