ADVERTISEMENT

തിരുവനന്തപുരം ∙ അറബികടലിൽ രൂപം കൊണ്ട ന്യൂനമർദത്തെ തുടർന്നുള്ള മഴ ജില്ലയിലും തുടരുന്നു. അതിരാവിലെ തുടങ്ങിയ മഴ ഇടയ്ക്ക്  ശമിച്ചു. ഉച്ച കഴിഞ്ഞു വീണ്ടും ശക്തി പ്രാപിച്ചു. നഗരത്തിലും ജില്ലയിലൊട്ടാകെയും മഴ ലഭിച്ചു.മഴയ്ക്ക് ഒപ്പമുണ്ടായ കനത്ത കാറ്റിൽ പലയിടങ്ങളിലും മരങ്ങൾ വീണു. മഴയും കാറ്റും ഇടിമിന്നലും ഇന്നും  തുടരും .മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാം. മീൻപിടിത്തക്കാർ ശ്രദ്ധിക്കണം. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ശക്തമായ  ഇന്നലെ തിരുവനന്തപുരം നഗരത്തിൽ 58.0 മില്ലിമീറ്ററും വിമാനത്താവളത്തിൽ 46.4 മില്ലിമീറ്ററും മഴ ലഭിച്ചു. 

നഗരത്തിൽ രാവിലെ 11 മണിയോടെ ആരംഭിച്ച മഴയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി.മഴക്കാല പൂർവ ശുചീകരണങ്ങളെയും മഴ ബാധിച്ചു.  പഴവങ്ങാടി, കിഴക്കേകോട്ട, എസ്.എസ്.കോവിൽ റോഡ്, ഗാന്ധാരിഅമ്മൻകോവിൽ റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായി. അരമണിക്കൂറിലധികം മഴയുണ്ടായി. ഉച്ച കഴിഞ്ഞ് 6.30 ന്  വീണ്ടും മഴ എത്തി. 

ഇടിമിന്നൽ അറിയാൻ ആപ്പ് 

കേന്ദ്ര കാലാവസ്ഥ വകുപ്പ് തയാറാക്കിയിട്ടുള്ള 'ദാമിനി' മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാം. https://play.google.com/store/apps/details?id=com.lightening.live.damini&hl=en_IN എന്ന ലിങ്കിൽ നിന്ന് Damini app ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com