ADVERTISEMENT

നാഗർകോവിൽ ∙ കന്യാകുമാരിജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനവും കുടുന്നു. ജില്ലയിൽ 54 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിതരുടെ എണ്ണം 500 കടന്നു. 238 പേർ രോഗമുക്തി നേടി. ഇതിനിടെ വടശ്ശേരി ചന്തയിലെ 9 വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചന്തയിലെത്തിയവർ ഉൾപ്പെടെയുള്ളവർ ആശങ്കയിലായി. കോവിഡിന്റെ പശ്ചാത്തലത്തിൽ വടശ്ശേരി ബസ് നിലയത്തിൽ താൽക്കാലികമായി പ്രവർത്തിച്ചു വന്നിരുന്ന പച്ചക്കറി ചന്തയിലെ 9 വ്യാപാരികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അയാളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് 8 പേർക്കു കൂടി രോഗം കണ്ടെത്തിയത്. തുടർന്ന് ഇവരുടെ ബന്ധുക്കൾ,വ്യാപാരികൾ, ഡ്യൂട്ടിയിലുണ്ടായിരുന്ന വിവിധ വകുപ്പ് ജീവനക്കാർ എന്നിവരെ കോവിഡ് പരിശോധന നടത്തി നിരീക്ഷണത്തിലാക്കി. ഒഴുഗിനശ്ശേരി മാർക്കറ്റിലെ 2 തൊഴിലാളികൾക്കു രോഗബാധ സ്ഥിരീകരിച്ചിരുന്നതിനെത്തു‌ർന്ന് നിയന്ത്രണങ്ങളുടെ ഭാഗമായി ചന്തയുടെ പ്രവർത്തനസമയം രാവിലെ 6 മുതൽ ഉച്ചയ്ക്ക് 1 വരെയാക്കി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com