ADVERTISEMENT

തിരുവനന്തപുരം ∙ ആഘോഷങ്ങളൊഴിവാക്കി പ്രാർഥനയിൽ മുഴുകിയ ജന്മദിനാചരണവുമായി രാജ്യത്തെ ഗാന്ധിയൻ പ്രസ്ഥാനങ്ങളുടെ അമരക്കാരിൽ പ്രമുഖനായ പി.ഗോപിനാഥൻ നായർ നൂറാം വയസിലേക്ക്. നെയ്യാറ്റിൻകരയിലെ അദ്ദേഹത്തിന്റെ വീടായ നാരായണ മന്ദിരത്തിലും തൈക്കാട് ഗാന്ധി ഭവനിലും വിവിധ ഗാന്ധിയൻ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലായിരുന്നു 99-ാം ജന്മദിനത്തിൽ സർവമത പ്രാർഥന യജ്ഞം.   നെയ്യാറ്റിൻകരയിലെ വീട്ടിൽ ഗാന്ധി മിത്ര മണ്ഡലത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രാർഥനയിൽ പി.ഗോപിനാഥൻ നായരും ഭാര്യ സരസ്വതി അമ്മയും പങ്കാളിയായി. മധുര വിതരണവും നടന്നു. തൈക്കാട് ഗാന്ധി സ്മാരക നിധി ആസ്ഥാനത്തും സർവമത പ്രാർഥന നടന്നു. ജീവനക്കാർ ഉൾപ്പെടെ അറുപതോളം പേർ പങ്കെടുത്തു. ജന്മദിന യോഗത്തിൽ ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗാന്ധിയൻ ആശയങ്ങളുടെ പ്രചാരം ലക്ഷ്യമിട്ടുള്ള ഒരു വർഷം നീളുന്ന പരിപാടികളോടെ ഗോപിനാഥൻ നായരുടെ ജന്മദിനാഘോഷം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ഗാന്ധി പീസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ  പ്രഫ. പി.വിശ്വനാഥൻ നായർ, മദ്യവർജന സമിതി ജില്ലാ സെക്രട്ടറി എഫ്.എം.ലാസർ, സർവോദയ മണ്ഡലം സംസ്ഥാന വൈസ് ചെയർമാൻ ജി.സദാനന്ദൻ, ഗാന്ധി മീഡിയ ഡയറക്ടർ എം.ശിവശങ്കരൻ നായർ എന്നിവർ പ്രസംഗിച്ചു. കോവിഡ് പ്രതിരോധ മാർഗ നിർദേശങ്ങൾ പാലിച്ചായിരുന്നു പരിപാടികൾ.

ആശംസയേകി വിവിധ സംഘടനകൾ

ഗാന്ധിയൻ പി.ഗോപിനാഥൻ നായരുടെ പിറന്നാൾ ദിനത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, സംഘടനകളും അദ്ദേഹത്തിന്റെ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിക്കുകയും ആശംസകൾ നേരുകയും ചെയ്തു. സി.കെ.ഹരീന്ദ്രൻ എംഎൽഎ, സിഐടിയു ദേശീയ സമിതി അംഗം വി.കേശവൻകുട്ടി, നിംസ് മെഡിസിറ്റി എംഡി: എം.എസ്.ഫൈസൽഖാൻ, ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി നായർ, സെക്രട്ടറി എസ്.കെ.ജയകുമാർ, മറ്റ് ഭാരവാഹികളായ എം.രവീന്ദ്രൻ, ജി.പരമേശ്വരൻനായർ, ടി.മുരളീധരൻ, കെഎസ്ആർടി എംപ്ലോയീസ് അസോ. ഭാരവാഹികളായ എൻ.കെ.രഞ്ജിത്, സുശീലൻ മണവാരി, ജി.ജിജോ, വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളായ മഞ്ചന്തല സുരേഷ്, ക്യാപ്പിറ്റൽ വിജയൻ തുടങ്ങിയവർ ആശംസകൾ നേരാനെത്തിയിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com