ADVERTISEMENT

തിരുവനന്തപുരം∙ ബസ് ഓൺ ഡിമാൻഡ് പദ്ധതിക്ക് ആദ്യം റജിസ്റ്റർ ചെയ്യുന്ന 500 യാത്രക്കാർക്ക് 20% ഇളവ് ഏർപ്പെടുത്തി. അതോടെ 100രൂപ ടിക്കറ്റ് നിരക്ക് 80 രൂപയാകും. ഇൗ ഇളവ് കൂടുതൽ യാത്രക്കാർക്ക് നൽകുന്നതിനും കെഎസ്ആർടിസി ആലോചിക്കുന്നു. സൂപ്പർഫാസ്റ്റാണ് സർവീസിനയയ്ക്കുന്നത്.  നെയ്യാറ്റിൻകരയിൽ നിന്ന് സർവീസ് ആരംഭിച്ചാൽ സെക്രട്ടേറിയേറ്റുൾപ്പെടെ നഗരത്തിലെ ഓഫിസുകളിൽ യാത്രക്കാരെ ഇറക്കും.  ഇതുവരെ റജിസ്ട്രേഷൻ 100 പേരായി. ഇതിൽ 18 പേർ പണം അടച്ചു. 

32 രൂപയാണ് സൂപ്പർഫാസ്റ്റിൽ നെയ്യാറ്റിൻകര –തിരുവനന്തപുരം ടിക്കറ്റ് ചാർജ്. ഇങ്ങോട്ടും  മടക്കവുമാകുമ്പോൾ 64 രൂപയും 10 രൂപ ബൈക്ക് പാർക്കിങ്ങിനുമാണ് ഏർപ്പെടുത്തുക.  ഇന്നലെ സർവീസിന് 40 േപരാണ് ബസിലുണ്ടായിരുന്നത്. തമ്പാനൂർ ബസ് സ്റ്റാൻഡിൽ ഇറങ്ങി ഓട്ടോയിൽ ഓഫിസുകളിലേക്ക് പോകുന്ന സമയവും പണവും ലാഭമാണെന്നതാണ് യാത്രക്കാരെ കെഎസ്ആർടിസിയുടെ പുതിയ സംരംഭത്തിലേക്ക് ആകർഷിക്കാൻ ഒരു കാരണം. ഇടയ്ക്ക് സ്റ്റോപ്പില്ലെന്നതും  ബസ് മുടങ്ങില്ലെന്നതും കൃത്യമായി എന്നും ഒരേ സമയത്ത് ഉണ്ടാകുമെന്ന ഉറപ്പും. ഇതിനായി സർവീസ് നടത്തുന്ന ബസിനെ കൂടാതെ ഡിപ്പോയിൽ മറ്റൊരു ബസിനെകൂടി തയാറാക്കി നിർത്തും. ബസ് കേടായാലോ മറ്റോ ഇൗ ബസ്  സർവീസിനയ്ക്കാനുമാണ് തീരുമാനം. സ്ഥിരം യാത്രക്കാരെ ആകർഷിക്കുന്നതിനാണ് െകഎസ്ആർടിസിയും ശ്രമിക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com