ADVERTISEMENT

തിരുവനന്തപുരം∙ വില റെക്കോർഡ് ഭേദിച്ചെങ്കിലും ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ശ്രീകോവിൽ സ്വർണം പൂശാൻ ഇതുവരെ സംഭാവനയായി ലഭിച്ചത് ഏഴര കിലോഗ്രാം സ്വർണം. പത്മനാഭ ദാസൻമാരായ ഭക്തർ സംഭാവന നൽകിയതാണ് സ്വർണം. 7 അടുക്കുകളായി സ്വർണം പൂശാൻ 18 കിലോ സ്വർണം വേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ. ഇതു മുഴുവൻ സംഭാവനയായി സ്വീകരിക്കാനാണ് നിലവിലെ തീരുമാനം. ഇതിൽ കുറവു വന്നാൽ അടുക്കുകളുടെ എണ്ണം കുറയ്ക്കും. 

സുപ്രീം കോടതി നിർദേശ പ്രകാരമാണ് ക്ഷേത്ര നവീകരണം പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ശ്രീകോവിൽ സ്വർണം പൂശുന്നത്. ഇതിനകം രണ്ടു താഴികക്കുടങ്ങൾ പൂർണമായി സ്വർണം പൂശി. 410 ഗ്രാം (51.25 പവൻ) വീതം സ്വർണമാണ് ഓരോ താഴികക്കുടങ്ങളിലും ഉപയോഗിച്ചത്. ഇനി ഒരു താഴികക്കുടം സ്വർണം പൂശാനായി അവശേഷിക്കുന്നുണ്ട്. തഞ്ചാവൂരിൽ നിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തിലാണ് പണി നടത്തുന്നത്. 

ലോക് ഡൗൺ കാരണം ഏതാനും മാസങ്ങളായി പണി മുടങ്ങിയിരിക്കുകയാണ്. സ്വർണം പൂശുന്ന ജോലി ഉടൻ പുനരാരംരംഭിക്കുമെന്ന് ക്ഷേത്ര എക്സിക്യൂട്ടിവ് ഓഫീസർ വി.രതീശൻ പറഞ്ഞു. ക്ഷേത്രത്തിന് സമീപം പുതിയ ഗോശാലയുടെ പ്രവർത്തനവും ആരംഭിച്ചു. തെക്കേ നമ്പി മഠത്തിൽ നിലവിലുള്ള ഗോശാലയ്ക്കു സമീപത്തായാണ് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ഗോശാല നിർമിച്ചിരിക്കുന്നത്. 3 ഭക്തർ ചേർന്നാണ് നിർമാണത്തിനുള്ള സംഭാവന നൽകിയത്. ഇവിടെ 12 പശുക്കളുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com