ADVERTISEMENT

തിരുവനന്തപുരം∙  ശക്തമായി തുടരുന്ന മഴയിൽ കുതിർന്ന് തലസ്ഥാന ജില്ല. പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടർ ഉയർത്തിയതോടെ കരമനയാറിന്റെ തീരത്ത് അതീവജാഗ്രത പ്രഖ്യാപിച്ചു. താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. വ്യാപകമായി വീടുകൾക്കു നാശവും കൃഷിനാശവുമുണ്ട്. പേപ്പാറ ഡാമിലെ നാല് ഷട്ടറുകളും ഷട്ടറുകൾ ഉയർത്തി. ഈ വർഷം ആദ്യമാണു നാല് ഷട്ടറുകളും ഉയർത്തുന്നത്. കരമനയാറിന്റെ തീരത്ത് റെഡ് അലർട്ട പ്രഖ്യാപിച്ചിട്ടുണ്ട്. 

മഴ ശക്തമായതിനെ തുടർന്ന് ഇന്നലെ അരുവിക്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നു.
മഴ ശക്തമായതിനെ തുടർന്ന് ഇന്നലെ അരുവിക്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നു.

പേപ്പാറ ഡാം തുറന്നതോടെ  അരുവിക്കര ഡാമിലെ ജലനിരപ്പുയർന്നു. ഇതോടെമൂന്ന് ഷട്ടറുകൾ ഉയർത്തി. രണ്ട് ഷട്ടറുകൾ 50 സെന്റിമീറ്റർ വീതവും മറ്റൊന്ന് 75 സെന്റിമീറ്ററുമാണ് ഉയർത്തിയിരിക്കുന്നത്.  നെയ്യാർഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി.15.സെ.മി ഉയർത്തിയിരുന്ന ഷട്ടറുകൾ നാലും ഇന്നലെ രാവിലെ പത്തോടെ 20.സെ.മി ആയി ഉയർത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com