ADVERTISEMENT

നെടുമങ്ങാട് ∙ പഴകുറ്റി ഉളിയൂർ പുളിക്കാട്ടിൽ വീട്ടിൽ മഹേശ്വരി മകൻ നെടുമങ്ങാട് 448ാം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും നെടുമങ്ങാട് എൻഇഎസ് ബ്ലോക്ക് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ രാജേഷ് (45) കോവിഡ് ബാധിച്ച് മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് (23ന്) നെടുമങ്ങാട് ശാന്തിതീരിത്തിൽ സംസ്കരിക്കും. പനിയും ജലദോഷവുമായി തിങ്കളാഴ്ച്ച രാവിലെ 10 മണിയോടെയാണ് രാജേഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

റാപ്പിഡ് ടെസ്റ്റ് പരിശോധനയിൽ നെഗറ്റീവായിരുന്നു. എന്നാൽ വൈകിട്ട് നല്ല ശ്വാസ തടസ്സവും ശർദിയേയും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. 108 ആംബുലൻസിൽ മെഡിക്കൽ കോളജിലെത്തിയപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് മെഡിക്കൽ കോളജിൽ നടത്തിയ പിസിആർ ടെസ്റ്റിലാണ് ഇന്നലെ കോവിഡ് –19 സ്ഥിരീകരിച്ചത്. നെടുമങ്ങാട് ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ പനിയെ തുടർന്ന് പ്രവേശിപ്പിച്ച രാജേഷിന് ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ഭാര്യ : രാജി. മക്കൾ: ആറ് വയസ്സുകാരി അക്ഷയ, എട്ട് മാസം പ്രായമുള്ള അക്ഷര.

സുശീല
സുശീല

കോവിഡ് ബാധിച്ച്  ചികിത്സയിലിരുന്ന  വീട്ടമ്മ മരിച്ചു

കിളിമാനൂർ ∙ കൊടുവഴന്നൂർ, പന്തുവിള,കടമുക്ക് പുളിമൂട് വീട്ടിൽ സുശീല (60) കോവിഡ് ബാധിച്ച് ചികിൽസയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ചു. 24 ന് രക്ത സമ്മർദ്ദത്തെ തുടർന്ന് അടിയന്തിര ചികിൽസയ്ക്ക് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തുടർന്ന് ശസ്ത്രക്രിയ നടത്തുന്നതിനായി 6 ന് നടത്തിയ കോവിഡ് പരിശോധനയിൽ ഫലം പോസിറ്റീവായി. അടിയന്തിര പരിചരണ വിഭാഗത്തിൽ ചികിൽസ തുടരുന്നതിനിടയിലാണ് മരിച്ചത്.മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം  സംസ്കരിച്ചു.സുധാകരനാണ് ഭർത്താവ് മക്കൾ: സുജിത്ത്, സുമേഷ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com