ADVERTISEMENT

കോവളം∙ കുഞ്ഞിനെ കിടത്തിയിരുന്ന പ്ലാസ്റ്റിക് ബാസ്കറ്റ് വെള്ളത്തിൽ താഴാത്തതിനാൽ ഉണ്ണികൃഷ്ണൻ ചവുട്ടിത്താഴ്ത്തുകയായിരുന്നുവെന്നു പൊലീസ്. ഇതിനിടെ കാൽവഴുതി ആറ്റിലേക്കു വീണു. തുടർന്ന് നീന്തി കയറി. ചവിട്ടേറ്റു ബാസ്കറ്റിനു പൊട്ടലുണ്ടായി. സംഭവത്തിനു തലേന്ന് ഉണ്ണികൃഷ്ണൻ എത്തിയിരുന്നതായി പരിസരവാസി രാജൻ. പിറ്റേന്ന് ആളൊഴിഞ്ഞ  ഭാഗത്ത് താക്കോൽ സഹിതം ബൈക്കിരിക്കുന്നത് കണ്ട് ഹോൺ മുഴക്കി. ആറ്റിൽ നിന്ന് ഉണ്ണികൃഷ്ണൻ കയറിവന്നു. 

ചോദിച്ചപ്പോൾ മാലിന്യം നിക്ഷേപിക്കാനെത്തിയതാണെന്നും കാൽ തെന്നി ആറ്റിൽ അകപ്പെട്ടുവെന്നുമായിരുന്നു മറുപടി.  തലേന്ന് സംശയകരമായ സാഹചര്യത്തിൽ കണ്ടയാൾ തന്നെയാണ് പിറ്റേന്നും വന്നതെന്നു തിരിച്ചറിഞ്ഞ രാജൻ  ബൈക്കിന്റെ നമ്പർ കുറിച്ചെടുത്തു. രാത്രിയിൽ പൊലീസ് പരിസരത്തെ വീടുകളിൽ കുഞ്ഞിന്റെ കരച്ചിൽകേട്ടോ എന്ന് അന്വേഷിച്ചപ്പോഴാണ്   നിർണായക വിവരം ലഭിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com