ADVERTISEMENT

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ സ്ഥാനാർഥികളുടെ പട്ടിക ഇന്ന് അറിയാം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാനദിവസം ഇന്നാണ്. വൈകിട്ട് 3 വരെയാണു സമയം. അതിനു ശേഷമാകും ഓരോ സ്ഥാനാർഥിക്കും ചിഹ്നം അനുവദിക്കുക. ജില്ലയിൽ 123 പത്രികകൾ തള്ളിയ ശേഷം 13,792 സ്ഥാനാർഥികളാണു നിലവിൽ മത്സരരംഗത്തുള്ളത്. ഇന്ന് വൈകിട്ടോടെ അന്തിമ സ്ഥാനാർഥിപ്പട്ടിക തയാറാകും. അതിനു ശേഷം വരണാധികാരികളുടെ ഓഫിസ് നോട്ടിസ് ബോർഡുകളിൽ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും.

പട്ടികയുടെ ഒരു കോപ്പി സ്ഥാനാർഥിക്കോ തിരഞ്ഞെടുപ്പ് ഏജന്റിനോ നൽകും. നാമനിർദേശ പത്രികയിൽ സ്ഥാനാർഥികൾ രേഖപ്പെടുത്തിയ പേരുകൾ മലയാളം അക്ഷരമാല ക്രമത്തിൽ ക്രമീകരിച്ചാണു സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കുന്നത്. സ്ഥാനാർഥിയുടെ പേരിനൊപ്പം വിലാസവും മത്സരിക്കുന്ന ചിഹ്നവും ഉണ്ടാകും. സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ച ശേഷം ഓരോ സ്ഥാനാർഥിക്കും റിട്ടേണിങ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയൽ കാർഡും നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com