ADVERTISEMENT

തിരുവനന്തപുരം∙ ചാരിറ്റി സംഘടനാ ഭാരവാഹിയുടെ പേരിലുള്ള വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് വഴി 6 പേരിൽ നിന്നു അരലക്ഷം രൂപ തട്ടിച്ചു. സ്വസ്തി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എബി ജോർജിന്റെ ചിത്രം ഉപയോഗിച്ച് അദ്ദേഹത്തിന്റെ പേരിൽ നിർമിച്ച അക്കൗണ്ടിലൂടെ ആയിരുന്നു തട്ടിപ്പ്. എബി ജോർജ് ആണെന്നു വിശ്വസിച്ചു അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് പണം നൽകിയത്. ഈ അക്കൗണ്ടിലെ എഫ്ബി മെസഞ്ചറിൽ നിന്നു ഒട്ടേറെ പേർക്ക് 8000 രൂപ ആവശ്യപ്പെട്ടു സന്ദേശം വന്നു.

പണം അയച്ചിട്ടുണ്ട് എന്നു കാണിച്ചു സുഹൃത്തുക്കൾ അയച്ച വാട്സാപ്പ് സന്ദേശം കണ്ടപ്പോഴാണ് എബി ജോർജ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഉടനെ കമ്മിഷണർക്കും സൈബർ സെല്ലിനും പരാതി നൽകി. അതോടെ അക്കൗണ്ട് ഡിലീറ്റ് ചെയ്തു വ്യാജൻ മുങ്ങി. 2 ആഴ്ച മുൻപാണ് എബി ജോർജിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിൽ നിന്നു സൗഹൃദം തേടി പലർക്കും സന്ദേശം എത്തിയത്. പിന്നാലെ പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ വന്നു. മറ്റൊരാൾക്ക് പണം നൽകാനുണ്ട്. തന്റെ ബാങ്ക് അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടതിനാൽ ഗൂഗിൾ പേ വഴി 8000 രൂപ അയച്ചു കൊടുക്കണം. ഇതായിരുന്നു എബിയുടെ ഒരു സുഹൃത്തിന് വന്ന സന്ദേശം.

എബിയുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കൾ ഉടൻ പണം അയച്ചു. അടുത്ത ഫ്ലാറ്റിൽ താമസിക്കുന്നയാളും ബന്ധുക്കളും ഇതുപോലെ തട്ടിപ്പിന് ഇരയായി. നിലവിൽ 6 പേർ മാത്രമാണ് പണം അയച്ച വിവരം എബിയെ അറിയിച്ചത്. നഗരത്തിൽ നേരത്തെ ക്രൈംബ്രാഞ്ച് ഡിവൈ എസ്പി, സ്പെഷൽ ബ്രാഞ്ച് എസ്ഐ തുടങ്ങി പൊലീസ് ഉദ്യോഗസ്ഥരുടെ പേരിലും വ്യാജ എഫ്ബി അക്കൗണ്ട് നിർമിച്ച് പണം തട്ടിയിരുന്നു. അന്നു എസ്ഐ ഉൾപ്പെടെയുള്ളവർക്ക് പണം നഷ്ടമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com