ADVERTISEMENT

തിരുവനന്തപുരം ∙ കർഷക സമരത്തിന്റെ ഭാഗമായി ഭാരത് ബന്ദ് നടക്കുന്ന ചൊവ്വാഴ്ച കേരളത്തിൽ ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പ്. കേരളത്തിൽ ബദൽ സമര മാർഗങ്ങൾ തീരുമാനിക്കുമെന്നു കേരള കർഷക സംഘം സംസ്ഥാന സെക്രട്ടറി കെ.എൻ. ബാലഗോപാൽ, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപകവാടി എന്നിവർ അറിയിച്ചു. കർഷക സമരത്തോടു പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചുതന്നെ വോട്ടെടുപ്പിൽ സജീവമാകുമെന്നു യുഡിഎഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു.

എൽഡിഎഫിനും പൊതുവേ ഇതേ നിലപാടാണ്; ഇന്നു തീരുമാനമെടുക്കുമെന്ന് കൺവീനർ എ. വിജയരാഘവൻ അറിയിച്ചു. കർഷക സമരത്തിന് എതിരായതിനാൽ ബിജെപി പരമാവധി വോട്ടെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ബന്ദ് കണക്കിലെടുത്തു തിരഞ്ഞെടുപ്പു സമയങ്ങളിലോ മറ്റു ക്രമീകരണങ്ങളിലോ മാറ്റം ഉദ്ദേശിക്കുന്നില്ലെന്നു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ വി. ഭാസ്കരൻ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com