ADVERTISEMENT

വർക്കല∙ചെറുന്നിയൂർ ധർമ ശാസ്താ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വാതിൽ പൊളിച്ച് അകത്തു കടന്ന് പഞ്ചലോഹ അയ്യപ്പ വിഗ്രഹം കവർന്ന കേസിൽ വെട്ടൂർ അയന്തി വലിയ വീട്ടിൽ ക്ഷേത്രത്തിനു സമീപം വിഷ്ണു(24) പൊലീസ് പിടിയിൽ. ഒക്ടോബർ 15ന് ആയിരുന്നു സംഭവം.ഇടവ സ്വദേശിയായ കൂട്ടാളിയും ഒത്ത് ആദ്യം കുരക്കണ്ണി വലിയവീട്ടിൽ ദേവീക്ഷേത്രത്തിലും രണ്ടാമത് അയന്തി വലിയ മേലതിൽ ക്ഷേത്രത്തിലും കവർച്ച നടത്തിയ ശേഷം ആണ് ചെറുന്നിയൂർ എത്തിയത്.

2 കിലോ തൂക്കവും മൂന്നു ലക്ഷം വിലയും വരുന്ന പഞ്ചലോഹ വിഗ്രഹം വിൽപന നടത്താൻ കഴിയാതെ വെന്നിയോട് പള്ളിക്ക് സമീപം ചോപ്പൻവിള പുരയിടത്തിലെ പുല്ല് കാട്ടിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു. തുടർന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല ഇൻസ്പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്.

2007ൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ സുദേവൻ എന്ന മോഷ്ടാവിനൊപ്പം 11–ാം വയസ്സിൽ മോഷണം തുടങ്ങിയ പ്രതി 5 വർഷം ജുവനൈൽ ഹോമിലും കിടന്നു. കൊല്ലം,ശക്തികുളങ്ങര,കിളികൊല്ലൂർ,പരവൂർ,കല്ലമ്പലം,അയരൂർ തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ ക്ഷേത്ര കവർച്ച മൈക്ക് മോഷണം തുടങ്ങി 30 ഓളം കേസുകളിൽ പ്രതിയാണ്.അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com