ADVERTISEMENT

 തിരുവനന്തപുരം. സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പായി അഭിഷിക്തനായ ഡോ. മലയിൽ സാബു കോശി ചെറിയാന് തലസ്ഥാനം പൗരസ്വീകരണം നൽകി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.താഴേക്കിടയിലെ സാധാരണക്കാരെ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സിഎസ്ഐ മി‌ഷനറിമാർ നടത്തിയ പ്രവർത്തനം ത്യാഗനിർഭരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇവരുടെ സംഘടിതമായ പ്രവർത്തനത്തിലൂടെയാണ് ആധുനിക കേരളം രൂപപ്പെട്ടത്.

അതിൻറെ തുടർച്ചയായിരുന്നു നവോത്ഥാന നായകരുടെ പ്രവർത്തനങ്ങൾ. മലയാളസാഹിത്യത്തിന് വളർച്ചയ്ക്ക് സിഎസ്ഐ നൽകിയ സംഭാവനയും നിസ്സാരമല്ല എന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അത്യാവശ്യത്തിന് ഉപയോഗിക്കേണ്ട ആയുധമായി ആത്മീയതയെ തെറ്റിദ്ധരിപ്പിക്കുന്ന കാലമാണിതെന്ന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ പറഞ്ഞു.

പൂജാമുറിയിൽ അടച്ചിടാൻ ഉള്ളതല്ല ആത്മീയത സന്തോഷിക്കാനും വെല്ലുവിളിക്കാനും നിർബന്ധിക്കുന്ന ദൈവ ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. കെ മുരളീധരൻ എംപി അധ്യക്ഷനായി.ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം ഡോക്ടർ വി പി ശുഹൈബ് മൗലവി, കെടിഡിസി ചെയർമാൻ എം വിജയകുമാർ, ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, മാധ്യമപ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com