ADVERTISEMENT

പാറശാല∙ ഗ്യാസ് സിലിണ്ടർ നിറച്ച ലോറിയിൽ തീ പടർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 11.10ന് കെ‍ാറ്റാമം പുതുക്കുളം  റോഡിൽ ആണ് സംഭവം. സമീപ വീട്ടിൽ സിലിണ്ടർ എത്തിച്ച മടങ്ങവേ ലോറിയിലെ ജീവനക്കാരൻ ആണ് ലോറിയുടെ മുൻ ഭാഗത്ത് അടിയിൽ നിന്ന് നിന്ന് തീ പടരുന്നത് ആദ്യം കണ്ടത്. ഇയാ‍ൾ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി ലോറിയിൽ നിന്ന് സിലിണ്ടറുകൾ മാറ്റി ബാറ്ററി കണക്ഷൻ ഊരിയ ശേഷം വീടുകളിൽ നിന്ന് ഹോസുകൾ വഴി വെള്ളം എത്തിച്ച് തീ കെടുത്തി.

തീ പിടുത്തം നടക്കുമ്പോൾ ലോറിയിൽ ഗ്യാസ് നിറച്ച അൻപത് സിലിണ്ടർ ഉണ്ടായിരുന്നു. സമയം വൈകിയെങ്കിൽ വൻ അപകടത്തിന് ഇടയാകും ആയിരുന്നു. അപകടം നടന്ന ഗ്യാസ് ഏജൻസിയുടെ ഉടമസ്ഥതയിൽ ഉള്ള ലോറിയിൽ തീ കെടുത്തുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങൾ ഒന്നും സ്ഥാപിച്ചിരുന്നില്ല. ഗ്യാസ് വിതരണം നടത്തുന്ന വാഹനങ്ങളിൽ തീ പിടിത്തം ചെറുക്കുന്നതിനുള്ള ഉപകരണങ്ങൾ സൂക്ഷിക്കണം എന്ന കർശന വ്യവസ്ഥകൾ ഉണ്ടെങ്കിലും ഭൂരിഭാഗം വാഹനങ്ങളിലും ഫയർ എസ്റ്റിങ്യൂഷർ പോലും ഇല്ലെന്നതാണ് സ്ഥിതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com