ADVERTISEMENT

കാട്ടാക്കട

തിരുവനന്തപുരം ∙ നിയമസഭാ ബൂത്തുകളിലെ വോട്ടു കണക്കനുസരിച്ച് കാട്ടാക്കട മണ്ഡലത്തിലെ 7 പഞ്ചായത്തുകളിലും 2 ജില്ലാ ഡിവിഷനുകളിലും എൽഡിഎഫിനു വ്യക്തമായ മേൽക്കൈ. ഇടത് അനുകൂല ട്രെൻഡും കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് തർക്കങ്ങളും കാരണം യുഡിഎഫിന്റെ വോട്ടുബാങ്കിൽ കാര്യമായ ചോർച്ച.   മണ്ഡലത്തിൽ ആകെ പോൾ ചെയ്ത വോട്ടിൽ രണ്ടായിരത്തോളം മാത്രമാണ് ഇക്കുറി വർധന.

7,703 വോട്ടുകൾ യുഡിഎഫ് നഷ്ടപ്പെടുത്തിയപ്പോൾ പി.കെ.കൃഷ്ണദാസിനെപ്പോലെ പ്രമുഖൻ മത്സരിച്ചിട്ടും 4,158 വോട്ടുകൾ ബിജെപിക്കു നഷ്ടപ്പെട്ടു. യുഡിഎഫിൽ നിന്നും എൻഡിഎയിൽ നിന്നും വോട്ടുകൾ പിടിച്ചെടുത്താണ് എൽഡിഎഫ് വിജയി ഐ.ബി.സതീഷ് തന്റെ ഭൂരിപക്ഷം 849ൽ നിന്ന് 23,231 വോട്ടുകളാക്കി വർധിപ്പിച്ചത്. പള്ളിച്ചൽ പഞ്ചായത്തിൽ 6,327, കാട്ടാക്കട പഞ്ചായത്തിൽ 3,987, മാറനല്ലൂർ പഞ്ചായത്തിൽ 3,203, മലയിൻകീഴിൽ 2,960, വിളവൂർക്കലിൽ 2,166, വളപ്പിലിൽ 3,793 എന്നിങ്ങനെയാണ് എൽഡിഎഫിന്റെ ലീഡ്. 

ഇതിൽ വിളവൂർക്കൽ  പഞ്ചായത്ത് യുഡിഎഫും വിളപ്പിൽ പഞ്ചായത്ത് യുഡിഎഫ്, എൻഡിഎ പിന്തുണയിൽ സ്വതന്ത്ര പ്രസിഡന്റുമാണ് ഭരിക്കുന്നത്. മറ്റു പഞ്ചായത്തുകളിൽ എൽഡിഎഫ് ഭരണം. ഐ.ബി.സതീഷിന്റെ ബൂത്തിൽ (188) എൽഡിഎഫിന് 417 വോട്ടും യുഡിഎഫിന് 365 വോട്ടും എൻഡിഎയ്ക്ക് 186 വോട്ടും കിട്ടി. സ്വന്തം ബൂത്തിൽ (103) യുഡിഎഫ് സ്ഥാനാർഥി മലയിൻകീഴ് വേണുഗോപാൽ  രണ്ടാമതാണ്. ഇവിടെ എൽഡിഎഫ് 366, യുഡിഎഫ് 235, എൻഡിഎ 167 എന്നിങ്ങനെയാണ് വോട്ടുനില. 

എൻഡിഎ സ്ഥാനാർഥി പി.കെ.കൃഷ്ണദാസും  തന്റെ ബൂത്തിൽ (64) രണ്ടാമതു തന്നെ.  308, 117, 155 എന്നിങ്ങനെയാണ്എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ വോട്ടുക്രമം. മുന്നണികൾക്ക് ഏറ്റവും കൂടുതലും കുറച്ചും വോട്ടു കിട്ടിയ ബൂത്തുകൾ  ഇവയാണ്. എൽഡിഎഫിന് ബൂത്ത് 159ൽ 579 വോട്ട്, ബൂത്ത് 28ൽ 143 വോട്ട്. യുഡിഎഫിന് ബൂത്ത് 61ൽ 496 വോട്ട്, ബൂത്ത് 130ൽ 93 വോട്ട്. എൻഡിഎക്ക് ബൂത്ത് 121ൽ 419 വോട്ട്, ബൂത്ത് 61ൽ 50 വോട്ട്. 

∙ ബൂത്ത് നമ്പർ – എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ, ആകെ വോട്ട് എന്ന ക്രമത്തിൽ. ബൂത്ത് നമ്പറിനൊപ്പം  എ എന്നു ചേർത്തിട്ടുള്ള അനുബന്ധ ബൂത്തിലെ വോട്ട് കൂടി ഉൾപ്പെടുത്തിയാണ് ഇൗ കണക്ക്. 

∙ 1 – 278, 348, 140, 773 ∙ 2 – 400, 203, 264, 872 ∙ 3 – 434, 299, 183, 920 ∙ 4 – 297, 199, 100, 607 ∙ 5 – 186, 142, 159, 491 ∙ 6 – 202, 163, 200, 574 ∙ 7 – 313, 205, 358, 882 ∙ 8 – 409, 239, 130, 789 ∙ 9 – 290, 243, 125, 668 ∙ 10 – 426, 267, 173, 881 ∙ 11 – 249, 160, 196, 611 ∙ 12 – 251, 113, 144, 514 ∙ 13 – 310, 161, 190, 668 ∙ 14 – 280, 204, 184, 676 ∙ 15 – 213, 149, 232, 599 ∙ 16 – 294, 232, 219, 752 ∙ 17 – 342, 159, 219, 727 ∙ 18 – 301, 302, 211, 830 ∙ 19 – 274, 121, 235, 635 ∙ 20 – 340, 242, 210, 799 ∙ 21 – 257, 229, 280, 775 ∙ 22 – 292, 259, 214, 777 ∙ 23 – 326, 218, 219, 773 ∙ 24 – 235, 220, 127, 589 ∙ 25 – 360, 230, 207, 816 ∙ 26 – 270, 183, 137, 601 ∙ 27 – 217, 116, 233, 575 ∙ 28 – 143, 103, 161, 412 ∙ 29 – 391, 229, 171, 807 ∙ 30 – 174, 155, 273, 605 ∙ 31 – 232, 131, 213, 581 ∙ 32 – 230, 124, 143, 505 ∙ 33 – 375, 252, 153, 792 ∙ 34 – 339, 225, 301, 873 ∙ 35 – 253, 190, 116, 564 ∙ 36 – 243, 209, 81, 540 ∙ 37 – 333, 301, 227, 871 ∙ 38 – 274, 205, 141, 625 ∙ 39 – 287, 238, 101, 636 ∙ 40 – 421, 186, 210, 826 ∙ 41 – 469, 232, 288, 999 ∙ 42 – 284, 281, 127, 705 ∙ 43 – 331, 178, 408, 927 ∙ 44 – 149, 117, 204, 474 ∙ 45 – 426, 239, 251, 927 ∙ 46 – 403, 154, 235, 797 ∙ 47 – 354, 182, 157, 703 ∙ 48 – 410, 224, 261, 903 ∙ 49 – 214, 243, 163, 629 ∙ 50 – 251, 235, 123, 619 ∙ 51 – 308, 171, 220, 710 ∙ 52 – 352, 149, 133, 647 ∙ 53 – 269, 158, 179, 612 ∙ 54 – 511, 200, 227, 946 ∙ 55 – 256, 206, 58, 523 ∙ 56 – 367, 187, 159, 719 ∙ 57 – 285, 131, 100, 519 ∙ 58 – 389, 276, 211, 889 ∙ 59 – 353, 272, 138, 771 ∙ 60 – 394, 254, 228, 887 ∙ 61 – 417, 496, 50, 971 ∙ 62 – 531, 336, 103, 976 ∙ 63 – 328, 170, 145, 648 ∙ 64 – 308, 117, 155, 591 ∙ 65 – 204, 236, 118, 575 ∙ 66 – 254, 105, 84, 460 ∙ 67 – 222, 127, 185, 536 ∙ 68 – 304, 139, 97, 549 ∙ 69 – 332, 222, 132, 695 ∙ 70 – 217, 183, 70, 476 ∙ 71 – 358, 255, 56, 676 ∙ 72 – 320, 214, 118, 653 ∙ 73 – 238, 263, 165, 675 ∙ 74 – 292, 315, 75, 688 ∙ 75 – 388, 352, 135, 888 ∙ 76 – 324, 193, 149, 670 ∙ 77 – 239, 307, 82, 633 ∙ 78 – 425, 264, 109, 813 ∙ 79 – 260, 133, 124, 525 ∙ 80 – 340, 216, 99, 656 ∙ 81 – 420, 207, 136, 772 ∙ 82 – 337, 208, 131, 685 ∙ 83 – 371, 192, 122, 691 ∙ 84 – 411, 171, 186, 774 ∙ 85 – 465, 347, 205, 1042 ∙ 86 – 325, 151, 285, 769 ∙ 87 – 232, 168, 272, 681 ∙ 88 – 264, 211, 107, 588 ∙ 89 – 287, 168, 140, 601 ∙ 90 – 262, 186, 163, 614 ∙ 91 – 374, 254, 259, 896 ∙ 92 – 345, 337, 58, 749 ∙ 93 – 435, 342, 195, 979 ∙ 94 – 374, 244, 310, 933 ∙ 95 – 470, 237, 241, 966 ∙ 96 – 270, 237, 259, 772 ∙ 97 – 179, 178, 127, 488 ∙ 98 – 417, 254, 277, 967 ∙ 99 – 392, 319, 266, 989 ∙ 100 – 287, 247, 150, 695 ∙ 101 – 345, 207, 134, 693 ∙ 102 – 346, 259, 143, 762 ∙ 103 – 366, 235, 167, 778 ∙ 104 – 387, 185, 125, 707 ∙ 105 – 292, 271, 101, 677 ∙ 106 – 263, 221, 144, 634 ∙ 107 – 359, 206, 106, 681 ∙ 108 – 456, 248, 92, 806 ∙ 109 – 480, 291, 109, 900 ∙ 110 – 324, 264, 237, 834 ∙ 111 – 253, 261, 253, 778 ∙ 112 – 358, 243, 215, 835 ∙ 113 – 297, 333, 230, 867 ∙ 114 – 195, 242, 101, 546 ∙ 115 – 197, 193, 173, 570 ∙ 116 – 228, 141, 184, 558 ∙ 117 – 340, 204, 214, 764 ∙ 118 – 219, 135, 76, 434 ∙ 119 – 445, 253, 284, 1002 ∙ 120 – 384, 227, 289, 908 ∙ 121 – 285, 240, 419, 954 ∙ 122 – 431, 222, 269, 931 ∙ 123 – 477, 217, 226, 934 ∙ 124 – 226, 143, 143, 518 ∙ 125 – 439, 207, 253, 910 ∙ 126 – 271, 137, 125, 546 ∙ 127 – 481, 157, 234, 879 ∙ 128 – 337, 185, 167, 697 ∙ 129 – 217, 122, 284, 629 ∙ 130 – 231, 93, 53, 384 ∙ 131 – 382, 163, 299, 850 ∙ 132 – 404, 233, 205, 853 ∙ 133 – 241, 158, 232, 635 ∙ 134 – 357, 204, 150, 717 ∙ 135 – 310, 247, 387, 951 ∙ 136 – 497, 203, 274, 982 ∙ 137 – 472, 287, 193, 962 ∙ 138 – 429, 224, 175, 846 ∙ 139 – 567, 247, 206, 1034 ∙ 140 – 474, 374, 67, 924 ∙ 141 – 381, 221, 183, 795 ∙ 142 – 524, 274, 136, 936 ∙ 143 – 385, 171, 139, 704 ∙ 144 – 405, 231, 173, 814 ∙ 145 – 438, 241, 253, 947 ∙ 146 – 289, 225, 269, 794 ∙ 147 – 361, 260, 195, 821 ∙ 148 – 356, 180, 196, 738 ∙ 149 – 189, 128, 149, 473 ∙ 150 – 419, 256, 266, 949 ∙ 151 – 389, 174, 107, 683 ∙ 152 – 319, 158, 60, 545 ∙ 153 – 451, 143, 163, 771 ∙ 154 – 439, 226, 206, 881 ∙ 155 – 374, 195, 145, 723 ∙ 156 – 550, 201, 218, 983 ∙ 157 – 410, 176, 200, 802 ∙ 158 – 376, 368, 207, 956 ∙ 159 – 579, 206, 164, 962 ∙ 160 – 462, 317, 150, 936 ∙ 161 – 447, 244, 135, 831 ∙ 162 – 340, 206, 203, 757 ∙ 163 – 322, 235, 220, 783 ∙ 164 – 357, 231, 109, 707 ∙ 165 – 447, 223, 61, 742 ∙ 166 – 254, 287, 139, 691 ∙ 167 – 440, 235, 117, 802 ∙ 168 – 363, 290, 279, 937 ∙ 169 – 317, 203, 263, 790 ∙ 170 – 367, 317, 231, 923 ∙ 171 – 338, 189, 148, 679 ∙ 172 – 224, 179, 178, 584 ∙ 173 – 358, 223, 184, 778 ∙ 174 – 276, 234, 199, 712 ∙ 175 – 272, 175, 220, 675 ∙ 176 – 381, 327, 195, 914 ∙ 177 – 299, 296, 98, 697 ∙ 178 – 301, 237, 90, 638 ∙ 179 – 403, 199, 274, 892 ∙ 180 – 426, 278, 162, 883 ∙ 181 – 379, 158, 115, 661 ∙ 182 – 289, 136, 144, 571 ∙ 183 – 482, 287, 157, 945 ∙ 184 – 379, 343, 295, 1028 ∙ 185 – 393, 318, 136, 869 ∙ 186 – 369, 207, 84, 664 ∙ 187 – 157, 210, 111, 482 ∙ 188 – 417, 365, 186, 984 ∙ 189 – 470, 314, 115, 904.

∙ തപാൽ വോട്ട്: 2134, 1339, 787, 4962.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com