ADVERTISEMENT

വെള്ളറട∙ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുഴിയിലേക്ക് മറിഞ്ഞ് യാത്രികർക്ക് ഗുരുതരമായി പരുക്കേറ്റു. ചെമ്പകപ്പാറ മഠത്തിൽവീട്ടിൽ ചിന്നമ്മ(72),അയൽവാസി മുള്ളൽവിള വീട്ടിൽ‌ ഗീതു(35)എന്നിവർക്കാണ് പരുക്കേറ്റത്.  ഇരുവരെയും മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാക്കതൂക്കി ജംക്ഷന് സമീപം  ഉച്ചയ്ക്ക്കായിരുന്നു അപകടം. എതിരെ വന്ന പിക്അപ് വാനിന് കടന്നുപോകാൻ സൗകര്യം നൽകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ  25അടിയോളം താഴ്ചയിലേക്ക് പതിച്ച് താഴ്‌വാരത്തുള്ള വീടിന്റെ ഭിത്തിയിൽതട്ടി നിൽക്കുകയായിരുന്നു. നാട്ടുകാർ എത്തി ഡോർ കുത്തിത്തുറന്നാണ് ഇരുവരെയും പുറത്തെടുത്തത്.

വെള്ളറട കാക്കതൂക്കിയിൽ കുഴിയിലേക്ക് മറിഞ്ഞ കാർ അടിവാരത്തുള്ള വീടിന്റെ ഭിത്തിയിൽ തട്ടി നിൽക്കുന്നു

കാർ  15 അടി താഴ്ചയുള്ള വീട്ടുമുറ്റത്ത് വീണു ; യാത്രക്കാർ രക്ഷപ്പെട്ടു 

മലയിൻകീഴ് ∙ നിയന്ത്രണംവിട്ട കാർ റോഡരികിലെ പതിനഞ്ചടിയോളം താഴ്ചയിലുള്ള വീട്ടുമുറ്റത്തു വീണു. യാത്രികരായ 3 യുവാക്കൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. വീട്ടുമുറ്റത്ത് ആരുമില്ലാത്തതിനാൽ ദുരന്തം ഒഴിവായി. ഒറ്റശേഖരമംഗലം സ്വദേശി ആനന്ദ് (25), ഇദ്ദേഹത്തിന്റെ സുഹൃത്തുകളും കോട്ടയം സ്വദേശികളുമായ ജോസഫ് (25), എബിമോൻ (24) എന്നിവരാണ് പരുക്കുകളോടെ രക്ഷപ്പെട്ടത്. തച്ചോട്ടുകാവ് മഞ്ചാടി – അന്തിയൂർക്കോണം റോഡിൽ മൂങ്ങോട് തേവുപാറയ്ക്കു സമീപം ഇന്നലെ രാവിലെ 11.30ന് ആണ് അപകടം. കാട്ടാക്കട ഭാഗത്തേക്കു പോകുകയായിരുന്നു കാർ. നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്ത യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട ഫയർഫോഴ്സും സ്ഥലത്ത് എത്തി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com