ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് മഹാമാരിയിൽ എരിയുന്ന സ്റ്റേജ് കലാകാരന്മാരു‍ടെ ദയനീയാവസ്ഥ പ്രകടിപ്പിക്കാൻ മജിഷ്യൻ സാമ്രാജ് സെക്രട്ടേറിയറ്റിനു മുന്നിൽ ഏതാനും സമയം പ്രതീകാത്മകമായി മാജിക് ചിതയിലെരിഞ്ഞു. ജീവിതം വഴിമുട്ടിയ മാജിക് കലാകാരന്മാരുടെ കദന കഥ തത്സമയം മാജിക്കിലൂടെ മറ്റു ചില മജിഷ്യൻമാരും അവതരിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ ഉപജീവന മാർഗം ഇല്ലാതായ മാന്ത്രികർക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, സമാശ്വാസ പദ്ധതിയിലൂടെ സർക്കാർ സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു മലയാളി മജിഷ്യൻസ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കോവിഡിൽ ജീവിതം പൊലിഞ്ഞവരും ജീവിതമാർഗമടഞ്ഞവരുമായി നൂറുകണക്കിനു കലാകാരന്മാരുണ്ട്. പലരും ആത്മഹത്യ ചെയ്തു. മുപ്പതോളം സ്റ്റേജ് കലാകാരന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള മാന്ത്രികർ സ്‌മൃതിദീപം തെളിച്ചു. ആ ദീപശിഖയിൽ നിന്നു ദഹന പേടകത്തിലേക്കു പകർന്ന തീയിലാണ് സാമ്രാജ് പ്രതീകാത്മകമായി എരിഞ്ഞത്. ഈ സമയം മറ്റു മാന്ത്രികർ തലയിൽ അഗ്നികുണ്ഡം എരിച്ച് െഎക്യദാർഢ്യം പ്രഖ്യാപിച്ചു. സമരമോ പ്രതിഷേധമോ അല്ലെന്നും നിലനിൽപിനു വേണ്ടിയുള്ള യാചനയാണെന്നും സാമ്രാജ് പറഞ്ഞു. നിരാഹാരത്തിനു ശേഷം മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും നിവേദനം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com