ADVERTISEMENT
പാറശാല∙ അയൽവാസിയെ കരിങ്കല്ല് കെ‍ാണ്ട് തലയ്ക്ക് അടിച്ച് പരുക്കേൽപിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാക്കറവിള കല്ലനാട്ടു വീട്ടിൽ വിജയ് (24) ആണ് പിടിയിലായത്.  വിജയ് ബൈക്കുമായി പോകുന്ന ഇടവഴിയിലൂടെ ഹോസ് ഉപയോഗിച്ച് കാക്കറവിള സ്വദേശി അലോഷ്യസ് (52) വെള്ളം എടുത്തതിനെ ചെ‍ാല്ലി ഇവർ തമ്മിൽ ഉണ്ടായ തർക്കം ആണ് അക്രമത്തിന് കാരണം. ഒരു മാസം മുൻപ് പാറശാല താലൂക്ക് ആശുപത്രിയിൽ മാസ്ക് ധരിക്കണം എന്ന് ആവശ്യപ്പെട്ട ഡ്യൂട്ടി ഡോക്ടറെ മർദിച്ച കേസിലും വിജയ് പ്രതിയാണ്. പെ‍ാഴിയൂർ ഇൻസ്പെക്ടർ കെ.വിനുകുമാർ, എസ്ഐ എസ്.എസ് സജി ‌എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com