ADVERTISEMENT

തിരുവനന്തപുരം∙ മലയാളത്തിന്റെ നടന വൈഭവം മധുവിന് ഇന്ന് 88–ാം ജന്മദിന മധുരം. കോവിഡ് കാലം തുടങ്ങിയതു തൊ‌ട്ടു മധു വീട്ടിൽ ഒതുങ്ങിയ ശേഷമുള്ള രണ്ടാം ജന്മദിനം. കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും കണ്ണമ്മൂലയിലെ ‘ശിവഭവനം ’ വീട്ടിൽ ഒതുങ്ങുന്നു ജന്മദിനാഹ്ലാദം. തീയതി പ്രകാരം ഇന്നാണ് ജന്മദിനം എങ്കിലും പിറന്നാളായ കന്നിമാസത്തിലെ ‘ചോതി’ക്ക് ഇനിയും കാത്തിരിക്കണം. അത്  ഒക്ടോബർ എട്ടിനാണ്.

കോവിഡ് കാലം തുടങ്ങിയതിൽ പിന്നെ സ്വയം പ്രഖ്യാപിത ക്വാറന്റീനിലാണ് മലയാളത്തിന്റെ ഈ മഹാ നടൻ. യാത്രകൾക്കു സ്വയം വിലക്ക് പ്രഖ്യാപിച്ചു. അഭിനയത്തിനു പോലും ഏതാണ്ട് ലോക്ഡൗൺ. ‘വൺ’ എന്ന ചിത്രത്തിൽ നായകനായ മമ്മൂട്ടിയുടെ നിർബന്ധം കണക്കിലെടുത്ത് അഭിനയിച്ചതാണ് ആകെയുള്ള വ്യത്യാസം. ഇപ്പോൾ വായനയിൽ മുഴുകുന്നു.

ആഴ്ചപ്പതിപ്പുകൾ മുതൽ ക്ലാസിക് കൃതികൾ വരെ ഉൾപ്പെടുന്ന വായന. ഒടിടി പ്ലാറ്റ്ഫോമിൽ എത്തുന്ന സിനിമകൾ മുടക്കം കൂടാതെ കാണുന്നു. ‘‘വലിയ ബഹളമൊന്നുമില്ലാത്ത ചിത്രം, കുറേ കാലത്തിനുശേഷം കണ്ട ആശ്വാസം അതായിരുന്നു‘ഹോം’എന്ന സിനിമ – അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് ഉള്ളപ്പോൾ പണ്ടൊക്കെ കുടുംബ ക്ഷേത്രത്തിൽ പിറന്നാൾ ദിവസങ്ങളിൽ ദർശനം നടത്താറുണ്ടായിരുന്നു. കഴിഞ്ഞ വർഷം അതൊഴിവാക്കി. ഇത്തവണയും ഒഴിവാക്കേണ്ട സാഹചര്യം തുടരുന്നുവെന്ന് മധു പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com