ADVERTISEMENT
തിരുവനന്തപുരം∙ കോയമ്പത്തൂരിൽ 2016ൽ കാട്ടാനയെ  കൊന്ന് കൊമ്പ് മോഷ്ടിച്ച കേസിൽ സിബിഐ ചെന്നൈ സംഘം നരുവാംമൂട് സ്വദേശി അജിബ്രൈറ്റിനെ(50) അറസ്റ്റുചെയ്തു. നേരത്തെയും  വനംവകുപ്പിന്റെ കേസുകളിൽപ്പെട്ടിട്ടുള്ള അജിബ്രൈറ്റിനെ കസ്റ്റഡിയിൽ മർദിച്ചെന്നുള്ള പരാതിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.   ഇന്നലെ പേട്ടയിൽ രാവിലെ പാൽവിതരണം ചെയ്യുകയായിരുന്ന അജിബ്രൈറ്റിനെ വാഹനം തടഞ്ഞ് നാടകീയമായാണ്  സിബിഐ സംഘം കസ്റ്റഡിയിലെടുത്തത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com