ADVERTISEMENT

നെയ്യാറ്റിൻകര ∙ പൂവാർ കടൽത്തീരത്ത് 60 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റി  (ടിഎസ്എസ്എസ്) പൂവാർ ഇടവക സ്ത്രീ കൂട്ടായ്മ മാർച്ചും ധർണയും നടത്തി. പൂവാർ തീരദേശ പൊലീസ് സ്റ്റേഷനു മുന്നിൽ ഫാ. അനീഷ് ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. പൂവാർ എരിക്കലുവിള എമിൽഡ (60) ആണു കഴിഞ്ഞ മാസം 26നു മരിച്ചത്.

മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ ഇവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ ചൂണ്ടിക്കാട്ടിയെങ്കിലും തുടരന്വേഷണമുണ്ടായില്ല. പോസ്റ്റ്മോർട്ടത്തിൽ ഇടുപ്പെല്ലിനു പൊട്ടലുള്ളതായി കണ്ടെത്തി. ഇത് എങ്ങനെ സംഭവിച്ചു എന്നതിലും വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് ടിഎസ്എസ്എസ് പ്രതിഷേധവുമായി രംഗത്തു വന്നത്. വാർഡ് അംഗം ഫ്ലാറൻസി മുത്തയ്യൻ, ടിഎസ്എസ്എസ് അനിമേറ്റർമാരായ രാജമണി രാജു, വളർമതി, ലിസി, എലിസബത്ത് തുടങ്ങിയവർ പ്രസംഗിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകുമെന്നു കോസ്റ്റൽ സിഐ: ബിജു അറിയിച്ചതിനെ തുടർന്നു പ്രതിഷേധം അവസാനിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com