ADVERTISEMENT

തിരുവനന്തപുരം∙ എഴുത്തിന്റെ വഴിയിൽ അൻപതാണ്ടു പൂർത്തിയാക്കിയ കവി പ്രഭാ വർമയ്ക്ക് തലസ്ഥാന നഗരിയുടെ ആദരം. ഒഎൻവി കൾചറൽ അക്കാദമി സംഘടിപ്പിച്ച പ്രഭാപൂർണിമ എന്നു പേരിട്ട പരിപാടി മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ ജീവിതാംശം ഏറ്റെടുത്ത് കാവ്യരചന നടത്തിയ വ്യക്തിയാണ് പ്രഭാ വർമയെന്ന് അദ്ദേഹം പറഞ്ഞു.  ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. നന്നെ ചെറുപ്പത്തിൽ തന്നെ എഴുത്താരംഭിച്ച കവിയാണ് പ്രഭാവർമ.

അദ്ദേഹത്തിന്റെ എഴുത്തിന്റെ അരനൂറ്റാണ്ട് അത്ഭുതപ്പെടുത്തുന്നതാണെന്നും അടൂർ പറഞ്ഞു. പ്രഭാ വർമയുടെ കവിതകളെക്കുറിച്ചുള്ള പഠനം ഡോ. സി. ഉദയകല അവതരിപ്പിച്ചു. കരമന ഹരി, ജി. രാജ് മോഹൻ, എം.ബി. സനൽകുമാർ എന്നിവർ പ്രസംഗിച്ചു. ഒഎൻവി കുറുപ്പിന്റെ പത്നി സരോജിനി അടക്കമുള്ള കുടുംബാംഗങ്ങളും ചടങ്ങിനെത്തി. പ്രഭാ വർമയുടെ കവിതകൾ, ചലച്ചിത്ര ഗാനങ്ങൾ എന്നിവ കോർത്തിണക്കിയുള്ള പ്രത്യേക സംഗീതപരിപാടിയും നടന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com