ADVERTISEMENT

കല്ലമ്പലം ∙ നാവായിക്കുളം പഞ്ചായത്തിലെ നാലാം വാർഡായ മരുതിക്കുന്നിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. രാവിലെ ഏഴിന് തുടങ്ങി വൈകിട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും.  മരുതികുന്ന് ബിവിയുപി സ്കൂളിലെ രണ്ട് ബൂത്തുകളിൽ ആണ് വോട്ടെടുപ്പ് ക്രമീകരിച്ചിട്ടുള്ളത്. വാർഡിൽ ആകെ വോട്ടർമാർ 2178 പേർ ആണ്.ഇതിൽ സ്ത്രീകൾ 1156ഉം പുരുഷൻമാർ 1022 പേരും ആണ്. മഴ മുന്നറിയിപ്പ് ഉള്ളതിനാൽ വോട്ടർമാർക്ക് നനയാതെ കാത്തു നിൽക്കാൻ വേണ്ടി പ്രത്യേക പന്തൽ ഒരുക്കിയിട്ടുണ്ട്.

വോട്ട് എണ്ണൽ നാളെ രാവിലെ 8ന് നാവായിക്കുളം പഞ്ചായത്ത് ഓഫിസിൽ നടക്കും. 10 മണിയോടെ ഫലം അറിയാൻ സാധിക്കും. നിലവിലെ സിപിഎം അംഗം എസ്.സഫറുല്ല പീഡന കേസിൽ അറസ്റ്റിലാവുകയും പഞ്ചായത്ത് അംഗത്വം രാജി വയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. എൽഡിഎഫിൽ എച്ച്.സവാദും യുഡിഎഫിൽ ബി.രാമചന്ദ്രനും ബിജെപിയിൽ ഐ.ആർ.രാജീവും എസ്ഡിപിഐയിൽ എം.നസീറുദ്ദീനും ആണ് സ്ഥാനാർഥികൾ. ആകെ സീറ്റ്–22. എൽഡിഎഫി–8. യുഡിഎഫ്–8. ബിജെപി–5 എന്നിങ്ങനെയാണ് ഇപ്പോഴുള്ള കക്ഷി നില. ക്രമസമാധാന പാലനത്തിന്  പൊലീസ് പട്രോളിങ് ശക്തമാക്കിയതായി കല്ലമ്പലം സിഐ:ഐ.ഫറോസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com