ADVERTISEMENT

കോവളം ∙ അവധി ആഘോഷത്തിനു നാട്ടിലേക്കുള്ള യാത്രാ മധ്യേയുണ്ടായ അപകടത്തിൽ മരിച്ച മലയാളി ദമ്പതിമാരുടെ മൃതദേഹങ്ങൾ സ്വദേശത്ത് എത്തിച്ചു സംസ്കാരം നടത്തി.ഞായർ ഉച്ചക്കു കർണാടകയിലെ ബൽഗാമിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ വെങ്ങാനൂർ പനങ്ങോട് മുട്ടയ്‌ക്കാട് ജംക്‌ഷനു സമീപം കിഴക്കെ വിള വീട്ടിൽ ബിനു രാജയ്യൻ (44), ഭാര്യ എസ്.എസ്.ഷീന(38) എന്നിവരാണ് മരിച്ചത്.

മക്കളായ നവീൻ (17), നിമിഷ (12) എന്നിവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ കമ്പനി ഡ്രൈവറായ ബിനു കുടുംബത്തിനൊപ്പം നവി മുംൈബയിൽ ആണ് താമസം. എതിരെ വന്ന ബൈക്ക് യാത്രികനെ രക്ഷിക്കുന്നതിനായി പെട്ടെന്ന് വെട്ടിത്തിരിച്ചപ്പോൾ ഡിവൈഡറിൽ ഇടിച്ചാണ് അപകടമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ധനുവച്ചപുരം സ്വദേശിയാണ് ബിനു.ഇന്നലെ രാത്രിയോടെ മുട്ടയ്ക്കാട് എത്തിച്ച മൃതദേഹങ്ങൾ സംസ്കരിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com