ADVERTISEMENT

തിരുവനന്തപുരം∙ നഗരത്തിൽ കെഎസ്ആർടിസി ആരംഭിച്ച സിറ്റി സർക്കുലർ ബസിലേക്ക് 25 ഇലക്ട്രിക് ബസുകൾ ജൂൺ ആദ്യവാരമെത്തും. 135 ബസുകളാണ് കെഎസ്ആർടിസി ആദ്യഘട്ടത്തിൽ വാങ്ങുന്നത്. ഒരു ബസിന് വില 92.5 ലക്ഷം രൂപയാണ്. നഗരങ്ങളിലെ  സർവീസിനാണ് ഇലക്ട്രിക്  ബസുകൾ വാങ്ങുന്നത്. തിരുവനന്തപുരത്ത് തുടങ്ങിയ സിറ്റി സർക്കുലർ ബസിന് തിങ്കളാഴ്ച റെക്കോർഡ് യാത്രക്കാരും കയറിയതോടെ സിറ്റി സർക്കുലർ സർവീസ് താമസിയാതെ നഷ്ടമില്ലാതെ പോകുമെന്നാണ് കെഎസ്ആർടിസി കണക്കുകൂട്ടുന്നത്. 

25387 പേരാണ് തിങ്കളാഴ്ച യാത്ര ചെയ്തത്. കിലോമീറ്ററിന് 17 രൂപ മാത്രം ചെലവു വരുന്ന ഇലക്ട്രിക് ബസ് യാത്ര തുടങ്ങുന്നതോടെ സിറ്റി സർക്കുലർ ബസിന് നേട്ടമുണ്ടാകും. നഗരത്തിൽ ഓടുന്ന ഏക സിഎൻജി ബസ് ഇപ്പോൾ ലാഭത്തിലാണ്. തുടങ്ങി 2 മാസം ഓടിയപ്പോൾ നഷ്ടം ഏഴ് കോടി കവിഞ്ഞിരുന്നു. ഇലക്ട്രിക് ബസുകൾ തന്നെ വലുപ്പം കുറഞ്ഞവയാണ് വാങ്ങിക്കുന്നത്. ഇപ്പോൾ സിറ്റി സർക്കുലർ ബസുകളുടെ വലുപ്പം കാരണം ഇടറോഡുകളിൽ തിരിയുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com