ADVERTISEMENT

ആര്യനാട്∙  കമ്പി കെ‌ാണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കഞ്ചാവ് വിൽപനക്കാരൻ അറസ്റ്റിൽ. കുളപ്പട ആശാരിക്കോണം തടത്തരികത്ത് വീട്ടിൽ എസ്.സുബീഷ് (23) ആണ് എക്സൈസിന്റെ പിടിയിൽ ആയത്. സുബീഷിൽ നിന്ന് 1.25 കിലോ കഞ്ചാവ് കണ്ടെടുത്തു. രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ചെ‌ാവ്വ രാത്രി കുളപ്പട കൃഷിഭവന് സമീപം കഞ്ചാവ് കച്ചവടത്തെ കുറിച്ച് അന്വേഷിക്കാൻ എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ആണ് സുബീഷ് ആക്രമിച്ചത്.

കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ കയ്യിൽ കരുതിയ കമ്പി കെ‌ാണ്ട് സുബീഷ് ആക്രമിക്കുകയായിരുന്നു എന്ന് എക്സൈസ് പറഞ്ഞു. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ.സുരൂപ്, പ്രിവന്റീവ് ഓഫിസർ വി.അനിൽ കുമാർ, സിവിൽ എക്സൈസ് ഓഫിസർ ഇ.ഷജീർ, എസ്.നജിമുദീൻ എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റിട്ടും ധൈര്യം കൈവിടാതെ സുബീഷിനെ പിടികൂടി എക്സൈസ് വിലങ്ങ് വച്ചു. ശേഷം അൽപ സമയം മിണ്ടാതെ നിന്ന സുബീഷ് വിലങ്ങുമായി അനിൽ കുമാറിന്റെ നെഞ്ചിൽ ഇടിക്കുകയായിരുന്നു.

ഇതിനെ തുടർന്നാണ് അനിൽ കുമാറിന്റെ വാരിയെല്ല് പെ‌ാട്ടിയത്. കമ്പി കെ‌ാണ്ടുള്ള അടിയിൽ എക്സൈസ് സിഐയുടെ തലയ്ക്ക് ആണ് പരുക്ക്. തലയിൽ പരുക്കേറ്റ ഷജീറും നജിമുദീനും മെഡിക്കൽ കോളജ് ആശുപത്രിയിലും സുരൂപും അനിൽ കുമാറും നെടുമങ്ങാട് ആശുപത്രിയിലും ചികിത്സ തേടി. എക്സൈസ് പിടികൂടിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ആര്യനാട് പെ‌ാലീസ് കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com