ADVERTISEMENT

തിരുവനന്തപുരം∙ പശ്ചിമഘട്ടത്തിൽ നിന്നു പുതിയ സസ്യ‍ഇനത്തെ കണ്ടെത്തി. തൃശൂർ അടിച്ചിൽ‍ത്തൊട്ടി കോളനിയിൽ നിന്നു മലക്കപ്പാറ‍യിലേക്കുള്ള വഴിയിൽ ഓഫി‍യോറൈസ ജനു‍സിൽപെട്ട സസ്യത്തെയാണു കണ്ടെത്തിയത്. യൂണിവേഴ്സിറ്റി കോളജിലെ ബോട്ടണി വിഭാഗം മുൻ മേധാവി പ്രഫ.ശശിധരന്റെ ഈ രംഗത്തെ സംഭാവനകൾ കണക്കിലെടുത്തു സസ്യത്തി‍ന് അദ്ദേഹത്തിന്റെ പേരു നൽകി–‘ഓഫിയോ‍റൈസ ശശിധ‍രാനിയാന’. ഫിൻലാൻഡിലെ ഫി‍ന്നിഷ് സുവോളജിക്കൽ ആൻഡ് ബൊട്ടാ‍ണിക്കൽ പബ്ലിഷിങ് ബോർഡ് പുറത്തിറക്കുന്ന രാജ്യാ‍ന്തര ശാസ്ത്ര ജേണലായ അ‍ന്നലെസ് ബോട്ടാ‍നിസി ഫെന്നി‍സിയിൽ പുതിയ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചു.

trivandrum-sasidharan
യൂണിവേഴ്സിറ്റി കോളജിലെ ബോട്ടണി വിഭാഗം മുൻ മേധാവി പ്രഫ.എ.ശശിധരൻ

കേരള സർവകലാശാല ബോട്ടണി വിഭാഗം ഗവേഷകൻ അഖിലേഷ് എസ്.വി.നായർ, ബോട്ടണി വിഭാഗം പ്രഫസറും സെന്റർ ഫോർ ബയോഡൈവേഴ്സിറ്റി കൺസർ‍വേഷൻ ഡയറക്ടറുമായ ഡോ.എ.ഗംഗാ‍പ്രസാദ്, പാലോട് ജവാഹർലാൽ നെഹ്റു ബൊട്ടാ‍ണിക് ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.കെ.ബി.രമേഷ്കുമാർ, സീനിയർ ടെക്നിക്കൽ ഓഫിസർ ഡോ.ഇ.എസ്.സന്തോഷ്കുമാർ എന്നിവരാണു കണ്ടെത്തലുകൾ രാജ്യാ‍ന്ത‍ര ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചത്. കാൻസർ വിരുദ്ധ ഗുണങ്ങൾ ഉള്ള ഇൻഡോർ ആൽക്കലോയ്ഡ് ക്യാംപ്ടോതെസിന്റെ സാന്നിധ്യമാണ് ഓഫിയോ‍റൈസ ഇനങ്ങളുടെ പ്രാധാന്യത്തിനു പിന്നിൽ. അൾസർ, ഹെൽമി‍ത്തിയാസിസ്, പാമ്പു വിഷം, മുറിവുകൾ, ഗ്യാസ്ട്രോ‍പതി, കുഷ്ഠം, ഹൈഡ്രോ‍ഫോബിയ എന്നിവയ്ക്കു പ്രതിവിധി നൽകാനും ഓഫി‍യോറൈസ സസ്യങ്ങൾ ഉപയോഗിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com