ADVERTISEMENT

നാഗർകോവിൽ∙ തിരുവട്ടാറിന് സമീപം മദ്യപിച്ചെത്തിയ പിതാവിന്റെ ആക്രമണം ഭയന്ന് രാത്രി തോട്ടത്തിലൊളിച്ച നാലവയസ്സുകാരി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  കുട്ടക്കാട് പാലവിള സ്വദേശി സുരേന്ദ്രനാണ് (37) അറസ്റ്റിലായത്.

കഴിഞ്ഞദിവസം രാത്രിയാണ്  മദ്യപിച്ചെത്തിയ സുരേന്ദ്രൻ  ഭാര്യ വിജിമോളുമായി വഴക്കുണ്ടായതിനെത്തുടർന്ന്  ഭയന്ന്  മകൾ സുഷ്‌വിക മോൾ സമീപത്തുള്ള റബർതോട്ടത്തിലൊളിച്ചത്. കുറച്ചു കഴിഞ്ഞ് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ സുഷ്‌വിക  തന്നെ പാമ്പ് കടിച്ചെന്നു പറഞ്ഞു.  ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാതാവ് വിജിമോൾ നൽകിയ പരാതിയിൽ സുരേന്ദ്രനെ അറസ്റ്റ്  ചെയ്യുകയായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com