വീട്ടിൽ നിന്ന് സ്ഥിരമായി കോഴിയെ കാണാതായി; ഒടുവിൽ ‘കോഴിക്കള്ളൻ’ വലയിൽ !

ഉഴമലയ്ക്കൽ കാരനാട് സ്വദേശി എ.മോഹനന്റെ വീടിന് പിന്നിൽ കെട്ടിയിരുന്ന വലയിൽ പെരുമ്പാമ്പ് കുടുങ്ങിയ നിലയിൽ.
SHARE

ആര്യനാട്∙ കോഴിയെ ‘ശാപ്പിട്ട’ ശേഷം പോകുന്നതിനിടെ വലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. ഉഴമലയ്ക്കൽ കാരനാട് രാഹുൽ ഭവനിൽ എ.മോഹനന്റെ വീട്ടിൽ നിന്നാണ് വനംവകുപ്പ് ജീവനക്കാരൻ പാമ്പിനെ പിടികൂടിയത്. ഇന്നലെ ഉച്ചയോടെ ആണ് സംഭവം. മുൻപ് വീട്ടിൽ നിന്ന് സ്ഥിരമായി കോഴിയെ കാണാതെ പോകുമായിരുന്നു. മോഹനന്റെ വീടിന്റെ പിന്നിലൂടെ ആണ് കരമനയാർ ഒഴുകുന്നത്.

കോഴിയെ പിടികൂടിയ ശേഷം പാമ്പ് കരമനയാറ്റിലേക്ക് പോകുന്നത് രണ്ട് തവണ വീട്ടുകാർ കണ്ടതായി മോഹനൻ പറഞ്ഞു. ഇതിനെ തുടർന്ന് വീടിന് പിറകിൽ ആറിനോട് ചേർന്ന സ്ഥലത്ത് വല കെട്ടി. തുടർന്ന് പാമ്പിന്റെ ശല്യം ഉണ്ടായിരുന്നില്ല. കുറച്ച് നാളുകൾക്ക് ശേഷം ഇന്നലെ ഉച്ചയോടെ വീണ്ടും പെരുമ്പാമ്പ് വീട്ടിൽ എത്തി കൂട്ടിൽ നിന്ന് കോഴിയെ ഭക്ഷിച്ചു. എന്നാൽ തിരികെ പോകുന്നതിനിടെ വലയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാർ പരുത്തിപ്പള്ളി വനംവകുപ്പിൽ വിവരം അറിയിച്ചു. ആർആർടി ജീവനക്കാരൻ എത്തി പാമ്പിനെ പിടികൂടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS