ADVERTISEMENT
കല്ലറ∙ കാട്ടുപന്നിയുടെ ആക്രമണത്തിൽ ജമാഅത്ത് ജീവനക്കാരനു പരുക്കേറ്റു. പഴവിള ജമാഅത്ത് പള്ളിയിലെ ജീവനക്കാരൻ കല്ലറ വെള്ളംകുടി ഗാർഡർവിള വീട്ടിൽ ബഷീറി(49)നാണു പരുക്കേറ്റത്. കഴിഞ്ഞ ദിവസം പുലർച്ചെ 4.30ന് പള്ളിയിലേക്ക് പോകുമ്പോൾ പഴവിള പാൽ സൊസൈറ്റിക്കു സമീപത്തു വച്ച് റോഡിനു കുറുകെ ചാടിയ കാട്ടുപന്നി ബൈക്കിൽ ഇടിച്ചതിനെത്തുടർന്ന് ബൈക്കിൽ നിന്ന് തെറിച്ചു വീണ് പരുക്കേൽക്കുകയായിരുന്നു. കാലിനും തോളെല്ലിനും സാരമായി പരുക്കേറ്റതിനെത്തുടർന്ന് കടയ്ക്കൽ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com