ADVERTISEMENT

നെടുമങ്ങാട്∙ വാളിക്കോട്ടും പതിനൊന്നാം കല്ലിന് സമീപവും ഒരു കടയിൽ മോഷണവും, 2 കടകളിൽ മോഷണ ശ്രമവും നടന്നു. പതിനൊന്നാം കല്ല് യുവ മെൻസ് വെയറിൽ ബുധനാഴ്ച രാത്രി ഷട്ടർ പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ്  മുന്നിലെ ഗ്ലാസ് പൊട്ടിച്ച് ഉള്ളിൽ കയറി 10000 രൂപയും ഒരു ഷർട്ടും കവർന്നു. വാളിക്കോട്ടെ ബിലാൽ ഹോട്ടൽ, പതിനൊന്നാം കല്ലിലെ ഷാന കാർ അക്‌സസറീസ് എന്നിവിടങ്ങളിലാണ് മോഷണ ശ്രമം നടന്നത്. കാർ അക്‌സസറീസ് ഷോപ്പിന്റെ പിന്നിലെ ഗേറ്റ് വഴി ഇറങ്ങുന്ന സിസിടിസി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.

1 വർഷം മുൻപ് ഇതേ മോഷ്ടാവ് തന്നെ വാളിക്കോട് ഉള്ള സംസം ഹോട്ടലിൽ കയറി മോഷണം നടത്തിയിരുന്നതായി  ദൃശ്യം കണ്ട ഹോട്ടലുടമ ആരോപിച്ചു. എന്നാൽ അന്ന് സിസിടിവി ദൃശ്യം പൊലീസിന് കൈമാറിയെങ്കിലും കാര്യമായ തുടർ അന്വേഷണം ഉണ്ടായില്ലെന്നാണ് ആക്ഷേപം. നെടുമങ്ങാട് പൊലീസ് കേസ് എടുത്ത്മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com