ADVERTISEMENT

ബാലരാമപുരം∙ വെടിവച്ചാൻകോവിൽ ഭഗവതിനടയിൽ പിന്നോട്ടെടുത്ത കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലും ഇലക്ട്രിക് പോസ്റ്റും തകർത്തു. കിഴക്കേകോട്ടയിൽ നിന്നു ഭഗവതിനടയിലേക്കു വന്ന പാപ്പനംകോട് ഡിപ്പോയിലെ കെഎസ്ആർടിസി ബസാണ് അപകടത്തിൽപെട്ടത്.

ഇന്നലെ വൈകിട്ട് 6.30നാണ് സംഭവം. യാത്രക്കാരെ ഇറക്കിയശേഷം ബസ് തിരിക്കുമ്പോൾ ബ്രേക്ക് പൊട്ടിയതാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ട ബസ് പിന്നിലേക്ക് നീങ്ങുന്നത് തടയാൻ ശ്രമിച്ച കണ്ടക്ടർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com