അയിരൂർ ∙ ബന്ധുക്കളായ കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ഇലകമൺ കെടാകുളം പിതാജി നിവാസിൽ വാടകയ്ക്കു താമസിക്കുന്ന ജസിൻ(63) പോക്സോ കേസ് പ്രകാരം അറസ്റ്റിലായി. ഇയാൾ കുട്ടികളുടെ സംരക്ഷകനായി നിന്നാണ് അതിക്രമം കാണിച്ചത്. ഹൈദരാബാദിൽ ഒരു കമ്പനിയിൽ ജോലി ചെയ്യവേ ഇടയ്ക്കു ഒരു മാസത്തെ ലീവിൽ നാട്ടിൽ വരുന്ന വേളയിൽ ബന്ധുവെന്ന നിലയിൽ ഇവർക്കൊപ്പം താമസിക്കുക പതിവാണ്.
ഇതിനിടയിലാണ് ഇയാൾ കുട്ടികളോട് ലൈംഗികാതിക്രമം കാട്ടിയത്. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ ഒളിവിൽ പോയ ജസിനെ പത്തനംതിട്ട റാന്നിയിലെ വീട്ടിൽ നിന്നാണ് പിടികൂടിയത്. അയിരൂർ പൊലീസ് എസ്എച്ച്ഒ വി.കെ.ശ്രീജേഷ്, എസ്ഐ എ.സജിത്, സീനിയർ സിപിഒ ജയ്മുരുകൻ, സിപിഒ വി.നിഷാന്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.