ADVERTISEMENT

വിഴിഞ്ഞം ∙ തുറമുഖത്ത് വീണ്ടും വിദേശ പായ്ക്കപ്പൽ എത്തി.മോശം കാലാവസ്ഥയും ഇന്ധനം, വെള്ളം, ഭക്ഷ്യധാന്യം എന്നിവ തീർന്നതുമാണ് 3 റഷ്യൻ സഞ്ചാരികളുമായി കഴിഞ്ഞ ദിവസം ‘ചെലിയബിൻസ്കെ’ എന്ന ചെറു പായ്ക്കപ്പൽ ഇവിടെ അടുപ്പിക്കാൻ കാരണം.ലോക സഞ്ചാരത്തിന്റെ ഭാഗമായി ഇന്തോനേഷ്യയിൽ നിന്നു ഗോവയിലേക്കുള്ള മാർഗമധ്യേയാണു സ്വന്തം പായ്ക്കപ്പലിൽ സഞ്ചാരികൾ ഇവിടെ എത്തിയത്. വ്ലാഡിമിർ(67), എവ്ഗ്നീനി(52), അലക്സി(43) എന്നിവരാണ് സഞ്ചാരികൾ.

പുറം കടലിലെ ക്ഷോഭം കാരണം മുന്നോട്ടുള്ള ഇവരുടെ യാത്ര ദുഷ്കരമായിരുന്നുവെന്ന് ബന്ധപ്പെട്ട ഏജൻസി അധികൃതർ പറഞ്ഞു. ഭക്ഷണ വസ്തുക്കളും വെള്ളവും ഇന്ധനവും കൂടി കാലിയായതോടെ വിഴിഞ്ഞം തുറമുഖത്തേക്ക് അടുപ്പിക്കുകയായിരുന്നു. രണ്ടു നിലകളുള്ള പായ്ക്കപ്പലിന് ചെറുകപ്പലിന്റേതിനു  സമാനമായ സൗകര്യങ്ങളും ആഡംബരവുമുണ്ട്. ഇന്ധനമുൾപ്പെടെ ലഭ്യമാകുന്ന മുറയ്ക്ക് പായ്ക്കപ്പൽ ഇന്നു തീരം വിടുമെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ മാസം നെതർലൻഡ്സിൽ നിന്നുള്ള ഏക സഞ്ചാരിയുമായി ചെറു പായ്ക്കപ്പൽ വിഴിഞ്ഞത്ത് എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com