ADVERTISEMENT

തിരുവനന്തപുരം∙വെള്ളയമ്പലം – കവടിയാർ റോഡിനിരുവശത്തുമുള്ള തണൽ മരങ്ങളിൽ ആണി തറച്ച് ബോർഡ് സ്ഥാപിച്ചതായി പരാതി. മരങ്ങൾക്ക് നമ്പ‍റുകളും നൽകി. റോഡിലെ വസ്തുവകകളുടെ കണക്കെടു‍പ്പിന്റെ ഭാഗമായാണ് ബോർഡ് സ്ഥാപിച്ചതെന്നു കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ പറഞ്ഞു. സർക്കാർ ഉത്തരവ് ലംഘിച്ചാണ് മരങ്ങളിൽ ആണി തറച്ച‍തെന്നു ആരോപണം.

മരങ്ങളിൽ നമ്പറിടുന്ന ജോലികൾ രണ്ടു ദിവസമായി നടക്കുകയാണ്. തിരുവനന്തപുരം റോഡ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡാണ് മരങ്ങൾക്ക് നമ്പർ ഇടുന്നതെന്നു റോഡ് ഫണ്ട് ബോർഡ് അധികൃതർ പറഞ്ഞു. ബോർഡിന്റെ നാലു മൂലകളിലും ആണി തറ‍ച്ചാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനെതിരെ പരാതി നൽകാനാണ് നഗരത്തിലെ വൃക്ഷ സ്നേഹികളുടെ നീക്കം.

അതേസമയം, ഇതേക്കുറിച്ച് ഇതു വരെ പരാതി ലഭിച്ചിട്ടില്ലെന്നു വനം വകുപ്പ് സാമൂഹിക‍വനവൽക്കരണ വിഭാഗം അറിയിച്ചു. മരങ്ങളിൽ ആണി‍യടിച്ച് ബോർഡുകൾ സ്ഥാപിക്കുന്നത് നിരോധിച്ച് 2011 ൽ സർക്കാർ ഉത്തരവിട്ടിരുന്നു. മരങ്ങളിൽ ആണി‍യടിച്ച് പരസ്യങ്ങൾ തൂക്കുന്നത് തടയണമെന്നു 2013 ൽ ഹൈക്കോടതിയും നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com