ADVERTISEMENT

പാലോട്∙ ഇക്കുറിയും ചെല്ല‍ഞ്ചി പാടശേഖരത്തിൽ ഓണത്തിന് കൊയ്ത്താരവമില്ല. നന്ദിയോട് പഞ്ചായത്തിലെ അവശേഷിക്കുന്ന മാതൃകാ പാടശേഖരവും ചെല്ലഞ്ചിയുടെ ഗ്രാമീണ അഴകിന്റെ മുഖമുദ്രയുമായ പാടശേഖരം രണ്ടു വർഷത്തോളമായി കൃഷി നിലച്ചു തരിശായി കിടക്കുകയാണ്. ഉഴുതുമറിക്കലും മരമടിയും ഞാറുനടലും കൊയ്ത്തും കറ്റമെതിക്കലും ഒക്കെ ഓർമകളിൽ മാത്രമായി. പന്നിശല്യമാണു കർഷകരെ കൃഷിയിൽ നിന്ന് അകറ്റിയത്.

ഇതിനു പരിഹാരം വേണമെന്ന കർഷകരുടെ നിരന്തര ആവശ്യത്തെ തുടർന്ന് സോളർ വേലിക്കായി കൃഷിഭവൻ അളവെടുത്തിട്ട് വർഷങ്ങളായി. നടപടിയുണ്ടായില്ല. രണ്ടര ഹെക്ടർ വരുന്ന ചെല്ലഞ്ചി പാടശേഖരത്തിൽ മൂന്ന് ടേൺ കൃഷിക്കുള്ള സമയം കഴിഞ്ഞു. കൊയ്ത്തു കഴിഞ്ഞാൽ അടുത്ത കൃഷിക്കു മുന്നോടിയായി ഇവിടെ കർഷകർ ഇടവിളയായി പച്ചക്കറി കൃഷി നടത്തുമായിരുന്നു. എന്നാൽ വലിയ നഷ്ടം കാരണം അതിനും ഇപ്പോൾ ആരും മുന്നോട്ട് വരുന്നില്ല. 

ആശങ്കക്കിടയിലും പച്ചക്കറിക്കൃഷി

ചെല്ലഞ്ചിയിലെ പ്രഭാകരൻ എന്ന കർഷകൻ ഓണത്തെ മുന്നിൽ കണ്ടു ഇവിടെ 50 സെന്റ് മൂന്ന് മാസത്തേക്കു 3000 രൂപ വാടകയ്ക്ക് പാട്ടത്തിനെടുത്തു വെള്ളരി, വെണ്ട, ചീര തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്. ചുറ്റിനും കമ്പുകൾ കുത്തിനിർത്തി കമ്പി വലിച്ചു കെട്ടി പന്നിയെ പ്രതിരോധിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com