ADVERTISEMENT

തിരുവനന്തപുരം∙ കഴക്കൂട്ടം നെട്ടയക്കോണം അശ്വതി ഭവനിൽ സുഗതൻ (52) പല വിധ രോഗങ്ങൾ‍ക്കായി വിധേയനായ ശസ്ത്രക്രിയകളുടെ എണ്ണം അദ്ദേഹത്തിനു തന്നെ ഓർമ്മയില്ല. എന്നിട്ടും രോഗങ്ങളിൽ നിന്നും പൂർണമുക്തി നേടാൻ സുഗതനായിട്ടില്ല. ചികിത്സ ഇപ്പോഴും തുടരുന്നു. ഇതിനായി വലിയ തുക വേണ്ടി വരുന്നു. ആകെയുണ്ടായിരുന്ന കിടപ്പാടം ഉൾപ്പെടെ പണയപ്പെടുത്തി ഇപ്പോൾ ജപ്തി ഭീഷണി നേരിടുന്ന സുഗതന് നിത്യവ്യത്തിക്ക് പോലും പണമില്ലാതെ ദയനീയാവസ്ഥയിലാണ്.അന്നനാളം ചുരുങ്ങുന്ന രോഗവും അർബുദവും പിടിപെട്ടാണ് ശസ്ത്രക്രിയകൾക്ക് സുഗതന് വിധേയനാക്കേണ്ടി വന്നത്. 15ാം വയസ്സിലായിരുന്നു ആദ്യ ശസ്ത്രക്രിയ.

പിന്നീട് മെഡിക്കൽ കോളജിലും ആർസിസിയിലുമായി ചികിൽസകളും ശസ്ത്രക്രിയകളും . ഉമിനീരിറക്കാൻ കഴിയാതെ ട്യൂബിന്റെ സഹായത്തോടെയാണ് ഇപ്പോൾ ഭക്ഷണം . നിലവഷളായതോടെ വീടും സ്ഥലവും പണയപ്പെടുത്തി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ ശസ്ത്രക്രിയ നടത്തിയിട്ടും രോഗം ഭേദമായില്ല. ഇനി വിദഗ്ധ പരിശോധനയും ചികിത്സയും വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്.വായ്പയ്ക്ക തിരിച്ചടവ് മുടങ്ങി കെഎസ്എഫ്ഇയിൽ നിന്നു കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് വന്നു. ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് സുഗതന്റെ കുടുംബം. പെട്ടികട നടത്തിയായിരുന്നു ജീവിതം. രോഗം മൂർഛിച്ചതോടെ കട നിർത്തി... സഹായം അഭ്യർഥിച്ചു പഞ്ചാബ് നാഷനൽ ബാങ്കിലെ കഴക്കൂട്ടം ശാഖയിൽ സുഗതന്റെ പേരിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ: 3624000101059849. ഐഎഫ്എസ്‌സി കോഡ് PUNB0362400 ഫോൺ: 9446122446.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com