ADVERTISEMENT

പാലോട്∙ ചിപ്പൻചിറയിൽ ജനവാസ മേഖലയിൽ കാട്ടാന ശല്യം. വീടുകൾക്ക് തൊട്ടടുത്തു വരെ എത്തി കൃഷിവിളകളും മറ്റും വ്യാപകമായി നശിപ്പിച്ചു. വലിയ ഭയപ്പാടിലാണ് ഇവിടത്തുകാർ. തിരുവനന്തപുരം – തെങ്കാശി പാതയിൽ ചിപ്പൻചിറ ജംക്‌ഷനിൽ  നിന്ന് 50 മീറ്റർ അകലെയുള്ള വീടുകൾക്ക് സമീപമാണ് കാട്ടാനയെത്തിയത്. ചിപ്പൻചിറ ദേവയാനത്തിൽ അജയകുമാർ, ചിപ്പൻചിറ ദാറുൽ സലാമിൽ സലാഹുദ്ദീൻ എന്നിവരുടെ കൃഷി വിളകൾ വ്യാപകമായി നശിപ്പിച്ചു. അജയകുമാറിന്റെ അനവധി മൂടി ഇനം തെങ്ങിൻതൈകൾ, വാഴ, മാവ്, പ്ലാവ്, പച്ചക്കറി എന്നിവ നശിപ്പിച്ചു. സലാഹുദ്ദീന്റെ തെങ്ങ്, വാഴ അടക്കമുള്ള കൃഷിവിളകളും വേലിയും തകർത്തു. വനംവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. ആനശല്യം ഉണ്ടാവാതിരിക്കാൻ അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com