ADVERTISEMENT

വർക്കല∙ സ്കൂൾ പരിസരങ്ങളും മറ്റും നിരോധിത ലഹരി ഉൽപന്നങ്ങൾ വ്യാപകമായി വിറ്റ സംഘത്തെ പിടികൂടി. വർക്കല ചിലക്കൂർ വള്ളക്കടവ് പാലത്തിന് സമീപം വലിയ വീട്ടിൽ സിദ്ദിഖ് ഷമീർ (32), വർക്കല ശിവഗിരി കൈതകോണം സലീന മൻസിലിൽ അൻസാരി(42), ചെമ്മരുതി മുട്ടപ്പലം പാലച്ചിറ പാറപ്പുറം ജംക്‌ഷനു സമിപം ജാസ്മി മൻസിലിൽ വാഹിദ് (70) എന്നിവരാണ് അറസ്റ്റിലായത്. നിരോധിത പാൻ ഉൽപന്നങ്ങളായ ശംഭു, കൂൾ, ചൈനി ഷൈനി എന്നിവ വൻതോതിൽ സംഭരിച്ചു സ്കൂൾ പരിസരം കേന്ദ്രീകരിച്ചായിരുന്നു വിൽപന. കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കൂടുന്നതുമായി ബന്ധപ്പെട്ട അന്വേഷണമാണ് സംഘത്തെ പിടികൂടാൻ സഹായിച്ചത്.

സംഘത്തിലെ ഒരാൾ ഇപ്പോഴും ഒളിവിലാണ്. കൂടുതൽ പേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണത്തിലാണ് പൊലീസ്. ഡിവൈഎസ്പി പി.നിയാസ്, എസ്എച്ച്ഒ എസ്.സനോജ്, എസ്ഐമാരായ പി.ആർ.രാഹുൽ, സി.ശരത്, എഎസ്ഐമാരായ വി.ഷൈൻ, ലിജോ ടോം ജോസ്, സീനിയർ സിപിഒമാരായ എസ്.ഷിബു, വി.ഷിജു, ആർ.വിനോദ്, എസ്.സാംജിത്ത്, സിപിഒമാരായ പ്രശാന്ത കുമാരൻ, ആർ.സുരേഷ്, എ.ജസീൻ, എസ്.ബ്രിജിലാൽ, എസ്.ശ്രീജിത്ത് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് ലഹരി സംഘത്തെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com