ADVERTISEMENT

നാളെ വൈദ്യുതി  മുടങ്ങും

കിളിമാനൂർ ∙ 110 കെവി സബ് സ്റ്റേഷനിൽ ട്രാൻസ്ഫോമറുകൾ, 11 കെവി ഫീഡറുകൾ എന്നിവയുടെ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ നാളെ രാവിലെ 8  മുതൽ വൈകിട്ട് 5 വരെ കിളിമാനൂർ, നഗരൂർ, കല്ലമ്പലം, മടവൂർ, വാമനപുരം, കല്ലറ, കടയ്ക്കൽ, ചിതറ എന്നീ സെക്‌ഷൻ പരിധികളിൽ വൈദ്യുതി വിതരണം മുടങ്ങും.

സാംസ്കാരിക സദസ്

വർക്കല∙ കേരള ഗ്രന്ഥശാല സംഘത്തിന്റെ മനുഷ്യർ ഒന്നാണെന്ന വിഷയത്തിൽ സാംസ്കാരിക സദസ്സ് തെറ്റിക്കുളം യുവജനസംഘം ഗ്രന്ഥശാലയിൽ സംഘടിപ്പിച്ചു. രാധാകൃഷ്ണൻ ചെറുവല്ലി, ഗ്രന്ഥശാല പ്രസിഡന്റ് ഡി.വിശ്വനാഥൻ, എൻ.സുനിൽ, എസ്.വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇടവ∙ വെൺകുളം ശ്രീവിവേകാനന്ദ വിലാസം ഗ്രന്ഥശാലയിൽ സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ അംഗം മണമ്പൂർ സുരേഷ് ബാബു, ഗ്രന്ഥശാല വൈസ് പ്രസിഡന്റ് അൻസർ വർണന, ഇടവ ബാബു, ദിലീപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഇടവ∙ കാപ്പിൽ പബ്ലിക് ലൈബ്രറിയിൽ നടന്ന സാംസ്കാരിക സദസ്സ് ഉദ്ഘാടനം ഷാഹിനാദ് പുല്ലമ്പാറ നിർവഹിച്ചു. ലൈബ്രറി കൗൺസിൽ അംഗം അശോക് കുമാർ, ജോയിന്റ് സെക്രട്ടറി ബി.വി.ബിജു, എ.അനൂപ് എന്നിവർ പ്രസംഗിച്ചു.

വായന ചങ്ങാത്തം സംഘടിപ്പിച്ചു

വർക്കല∙ സമഗ്രശിക്ഷ അഭിയാൻ പദ്ധതി പ്രകാരം ബിആർസിയിൽ വായന ചങ്ങാത്തം സംഘടിപ്പിച്ചു. പരിപാടിയിൽ ഉപജില്ലയിലെ നൂറോളം അധ്യാപകർ പങ്കെടുത്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ലെനിൽ രാജ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫിസർ കെ.എസ്.ദിനിൽ, അൻസാർ വർണന, വി.അംശു, എസ്.ലിജ എന്നിവർ പ്രസംഗിച്ചു.

വിദ്യാർഥികളെ 

അനുമോദിച്ചു 

 

കല്ലമ്പലം ∙ ബിജെപി പറകുന്ന് വാർഡ് കമ്മിറ്റി  എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ  ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ഉദ്ഘാടനം  മണ്ഡലം പ്രസിഡന്റ് സജി.പി. മുല്ലനല്ലൂർ നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി പൈവേലിക്കോണം ബിജു, പഞ്ചായത്ത് അംഗങ്ങളായ നാവായിക്കുളം അശോകൻ, ജിഷ്ണു.എസ്.ഗോവിന്ദ്, എസ്.അരുൺകുമാർ നേതാക്കളായ ഐ.ആർ. രാജീവ്, ബാബു പല്ലവി തുടങ്ങിയവർ പ്രസംഗിച്ചു.

നോവൽ ചർച്ച 

 

കിളിമാനൂർ ∙ കിളിമാനൂർ കലസാഹിത്യ വേദി നടത്തിയ  നിലം തൊട്ട നക്ഷത്രങ്ങൾ നോവലിന്റെ അവതരണവും ചർച്ചയും ചിത്രകാരൻ കാരയ്ക്കമണ്ഡപം വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഡോ.എം.രാജീവ് കുമാർ അധ്യക്ഷനായി. കുടിയേല ശ്രീകുമാർ,  സലിൻ മാങ്കുഴി, എസ്.കെ.സുരേഷ്, ഷാനവാസ് പോങ്ങനാട്, എം.വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

നവ സങ്കൽപ 

പദയാത്ര ഇന്ന്

 

വർക്കല ∙ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിൽ നടത്തുന്ന നവ സങ്കൽപ പദയാത്ര ഇന്ന് 2.30ന് അയിരൂരിൽ നിന്നു വർക്കലയിലേക്കു സംഘടിപ്പിക്കും. 

ഡിസിസി പ്രസിഡന്റ് പാലോട് രവി ക്യാപ്റ്റനായ ജാഥയുടെ ഉദ്ഘാടനം കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ നിർവഹിക്കും. എം.വിൻസന്റ് എംഎൽഎ പതാക കൈമാറും. 

തുടർന്നു ജാഥ സമാപിക്കുന്ന വർക്കല മൈതാനത്ത് പൊതുസമ്മേളനവും ഉണ്ടാകും.

ക്വിറ്റ് ഇന്ത്യ ദിനം 

ആചരിച്ചു

 

കല്ലമ്പലം∙യൂത്ത് കോൺഗ്രസ്‌ പള്ളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനത്തോട് അനുബന്ധിച്ച് പതാക ദിനമായി ആചരിച്ചു. 

ജില്ലാ സെക്രട്ടറി ഹരികൃഷ്ണൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ എ.അജാസ് അധ്യക്ഷത വഹിച്ചു.

 പരിപാടിയിൽ ഫുട്ബോൾ താരം സുഹൈൽ നാസറിനെ അനുമോദിച്ചു.

സ്കോളർഷിപ്പിന് 

അപേക്ഷ ക്ഷണിച്ചു 

 

നെയ്യാറ്റിൻകര ∙ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ  വിദ്യാർഥികൾക്ക് എൻട്രൻസ് സൗജന്യ പരിശീലനം നൽകുന്ന സ്പാർക്ക് ബോധി – ഇൻസ്പയർ ഇന്ത്യ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ബിപിഎൽ കുടുംബത്തിലെ അംഗം ആയിരിക്കണം. എസ്എസ്എൽസി / പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയിരിക്കണം. 

മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കും കിടപ്പു രോഗികളായ രക്ഷിതാക്കളുടെ മക്കൾക്കും മുൻഗണനയുണ്ട്. ഓൺലൈനായി നടത്തുന്ന സ്ക്രീനിങ് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും അർഹരായവരെ കണ്ടെത്തുക. 

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എൻട്രൻസ് ഫീസ്, ഹോസ്റ്റൽ ചെലവുകൾ പൂർണമായും സൗജന്യമായിരിക്കും. 12ന് മുൻപ് അപേക്ഷിക്കണം. 22 മുതൽ ക്ലാസുകൾ ആരംഭിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ: 8921180598

അപേക്ഷ ക്ഷണിച്ചു

വെള്ളനാട് ∙ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിന്റെ ബി.വോക് അഗ്രികൾചർ ബിരുദ കോഴ്സിലേക്ക് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിന്റെ സ്കിൽ നോളജ് പാർട്ണർ ആയ മിത്രനികേതൻ പിപ്പീൾസ് കോളജ് അപേക്ഷ ക്ഷണിച്ചു. വിഎച്ച്എസ്ഇ, പ്ലസ്‌ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി 15. ഫോൺ 8281114473.

അധ്യാപക ഒഴിവ്

വിതുര∙ ചെറ്റച്ചൽ ഗവ: ഹൈസ്കൂളിൽ യുപിഎസ്ടി തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം ഇന്നു രാവിലെ 11 ന്.

സെമിനാർ

വെള്ളനാട്∙ റബർ ഉൽപാദക സംഘത്തിന്റെ വാർഷിക പെ‌ാതുയോഗവും കാർഷിക സെമിനാറും 11ന് രാവിലെ 10ന് വെള്ളനാട് പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും. ഡപ്യൂട്ടി റബർ പ്രെ‌ാഡക്‌ഷൻ കമ്മിഷണർ എസ്.നിർമൽ കുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ടി.ശ്രീകുമാരൻ നായർ അധ്യക്ഷനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com