ഒട്ടുപാൽ ചുറ്റിയിട്ടിരിക്കുന്ന പോലെ ഒരു വസ്തു; എടുത്തപ്പോൾ പൊട്ടിത്തെറിച്ച് കൈവിരൽ നഷ്ടപ്പെട്ടു

trivandrum-chandran
ചന്ദ്രൻ
SHARE

വെള്ളറട∙ കാട്ടുപന്നിയെ കൊല്ലാൻ വച്ച നാടൻബോംബ് പൊട്ടി റബർടാപ്പിങ്ങിന് പോയ ആളുടെ കൈവിരൽ നഷ്ടപ്പെട്ടു. വയലിങ്ങൽ റോഡരികത്തുവീട്ടിൽ ചന്ദ്ര(55)ന്റെ ഇടതുകൈയ്യിലെ തള്ളവിരലാണ് നഷ്ടപ്പെട്ടത്. മറ്റ് 3 വിരലുകൾക്ക് ഗുരുതരപരുക്കുണ്ട്. ചന്ദ്രനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇന്നലെ രാവിലെ 7ന് ആയിരുന്നു സംഭവം.

ചന്ദ്രൻ സ്വന്തം പുരയിടത്തിലെ റബർ വെട്ടിയശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ വഴിയിൽ ഒട്ടുപാൽ ചുറ്റിയിട്ടിരിക്കുന്നതുപോലെ കണ്ടു. ഇത് കൈയ്യിലെടുത്തപ്പോഴാണ് പൊട്ടിത്തെറിച്ചത്. വെള്ളറട പൊലീസ് കേസെടുത്തു. ബോംബ് വച്ച ആളിനെക്കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. പ്രദേശത്ത് നാടൻബോംബ് വച്ച് പന്നിയെ കൊല്ലുന്നത് പതിവാണെന്ന് നാട്ടുകാർ ആരോപിച്ചു. സമീപത്ത് 3 പേരെ ആക്രമിച്ച കാട്ടുപന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വെടിവച്ച് കൊന്നത് അടുത്തിടെയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA