ADVERTISEMENT

തിരുവനന്തപുരം ∙ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ചോദ്യം ചെയ്യും. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസിനോട് 16 ന്  10 മണിക്ക് മൊഴി നൽകാൻ ഹാജരാകാൻ‍  നോട്ടിസ് നൽകി.  ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ. പൃഥ്വിരാജ‍ിനു മുൻപാകെ എത്താനാണു നിർദേശം.

കേസിലെ ആദ്യ മൂന്നു പ്രതികളും കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്. കഴിഞ്ഞ മാസം മൊഴിയെടുക്കാൻ പൊലീസ് നോട്ടിസ് നൽകി വിള‍ിച്ചുവരുത്തിയ സംസ്ഥാന വൈസ് പ്രസിഡന്റും കെ.എസ്. ശബരീനാഥനെ വധശ്രമ ഗൂഢാലോചനക്കേസിൽ അറസ്റ്റ് ചെയ്തിരുന്നു. 

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ കരിങ്കൊടി കാണിക്കണമെന്ന് ആഹ്വാനം ചെയ്ത് കെ.എസ്. ശബരീനാഥൻ യൂത്ത് കോൺഗ്രസിന്റെ വാട്സാപ് ഗ്രൂപ്പിൽ സന്ദേശമയച്ചപ്പോൾ പ്രതികരിച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെ 3 പേർക്കു കൂടി പൊലീസ് ഉടൻ നോട്ടിസ് നൽകുമെന്നാണു വിവരം.

ഇവരെയും ഗൂഢാലോചനയിൽ പ്രതികളാക്കുമെന്നും സൂചനയുണ്ട്. ഇവർ സന്ദേശമയച്ചതിന്റെ സ്ക്രീൻഷോട്ടുകൾ പുറത്തു വന്നതോടെയാണ് പൊലീസ് കേസിലെ ഗൂഢാലോചനയെക്കുറിച്ച് കൂടുതൽ അന്വേഷണമാരംഭിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com