കാട്ടുപന്നിയെ കൊല്ലാൻ വച്ച നാടൻബോംബ് പൊട്ടി; റബർ ടാപ്പിങ് തൊഴിലാളിയുടെ കൈവിരൽ നഷ്ടപ്പെട്ടു: അറസ്റ്റ്

trivandrum-vijayan-chandran
വിജയൻ കാണി , ചന്ദ്രൻ
SHARE

വെള്ളറട∙ കാട്ടുപന്നിയെ കൊല്ലാൻ വച്ച നാടൻബോംബ് പൊട്ടി റബർ ടാപ്പിങ്ങിന് പോയ ആളുടെ കൈവിരൽ നഷ്ടപ്പെട്ട കേസിലെ പ്രതി  കുടപ്പനമൂട് ഊറ്റുകുഴി തെക്കുംകരവീട്ടിൽ വിജയൻകാണി(62)യെ പൊലീസ് അറസ്റ്റ് ചെയ്തു. നാടൻബോംബുണ്ടാക്കുന്നതിന് സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കളും പൊലീസ് കണ്ടെടുത്തു. ചൊവ്വാഴ്ച രാവിലെയാണ് വയലിങ്ങൽ റോഡരികത്തുവീട്ടിൽ ചന്ദ്ര(55)ന്റെ ഇടതുകൈയ്യിലെ തള്ളവിരൽ സ്ഫോടനത്തിൽ നഷ്ടപ്പെട്ടത്. മറ്റ് 3 വിരലുകൾക്ക് ഗുരുതരപരുക്കേറ്റു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ ചന്ദ്രൻ  മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}